ചരിത്ര സിനിമകള്‍ ഉള്‍പ്പടെയുള്ള വിഷങ്ങള്‍ എടുത്ത് മലയാളത്തിനു വലിയ ഹിറ്റുകള്‍ സമ്മാനിച്ച ഹരിഹരന് തന്റെ വിജയ ചിത്രങ്ങളുടെ ലഹരിയില്‍ മതിമറന്നു നടന്നിട്ടില്ലെന്നും, അത് പോലെ തന്നെ സിനിമ പരാജയപ്പെട്ടാല്‍ അതൊരു ഡിപ്രഷനിലേക്ക് വീണു പോയിട്ടില്ലെന്നും തന്റെ പൂര്‍വ്വകാല സിനിമകളുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഹരിഹരന് പറയുന്നു. ‘പഴശ്ശിരാജ’ വിജയിപ്പിച്ചപ്പോള്‍ ഞാന്‍ ആണ് ഇതിന്റെ കാരണക്കാരന്‍ ഇനി കുറെ നാള് അതിന്റെ വിജയ ലഹരിയില്‍ മതിമറന്നു നടന്നേക്കാം എന്ന ചിന്ത തന്നില്‍ ഉണ്ടായിട്ടില്ലെന്നും ഹരിഹരന് വ്യക്തമാക്കുന്നു.
ഹരിഹരന്റെ വാക്കുകള്‍
“ഒരു സിനിമ തീര്‍ന്നു വിജയിച്ചു കഴിഞ്ഞാല്‍ അത് അവിടെ അവസാനിച്ചു. ഒരു സിനിമ ചെയ്തു കഴിഞ്ഞു മഹാവിജയമായതിന്റെ പേരില്‍ അതിന്റെ ലഹരിയില്‍ നടക്കുന്ന ആളല്ല ഞാന്‍. പരാജയപ്പെട്ടു കഴിഞ്ഞാല്‍ ദുഖിച്ചു നടക്കുന്ന ശീലവും എനിക്ക് ഇല്ല. ഇത് രണ്ടും ഞാന്‍ അല്ല ചെയ്യുന്നതെന്ന വിശ്വാസം എനിക്ക് ഉള്ളത് കൊണ്ട് കൂടിയാണ് അങ്ങനെ. ‘പഴശ്ശിരാജ’ വലിയ വിജയമായി അപ്പോള്‍ ഞാന്‍ പറയുന്നു ഞാന്‍ ആണ് ഇതിന്റെ കാരണക്കാരന്‍ ഇനി മതി മറന്നു നടക്കാം അങ്ങനെ ഒന്നും ചിന്തിക്കില്ല എല്ലാം ഒരു ശക്തിയാണ്. നമ്മുടെ പിറകെ ഒരു ശക്തിയുണ്ട്. അല്ലാതെ വിജയം എന്റെതാണ് എന്നോ അല്ലേല്‍ പരാജയപ്പെട്ടു പോയത് കൊണ്ട് അതില്‍ ദുഖിതനാകുകയോ ചെയ്യുന്ന ഫിലിം മേക്കര്‍ അല്ല”. ഞാന്‍ ഹരിഹരന് പറയുന്നു.
Post Your Comments