ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അഞ്ച് കോടി രൂപ വാങ്ങിയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയതെന്നു ആരോപണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്കര്‍ രംഗത്ത്. ബുദ്ധിശൂന്യമായ തെറ്റായ പ്രചരണമാണ് ഇത് എന്നാണ് താരം പറഞ്ഞത്.
ജനുവരി ഏഴിനാണ് ദീപിക ജെഎന്‍യുവില്‍ അപ്രതീക്ഷിത സന്ദര്‍ശനം ദീപിക നടത്തിയത്. ജെഎന്‍യുവില്‍ രണ്ട് മിനിറ്റ് എത്തിയതിന് 5 കോടി രൂപയാണ് ദീപികയ്ക്ക് കിട്ടിയത്. എന്നാല്‍ ഒരു വര്‍ഷം നീണ്ട പ്രതിഷേധത്തില്‍ പങ്കെടുത്ത സ്വര ഭാസ്കറിന് സി ഡ്രേഡ് വെബ് സീരീസ് മാത്രമാണ് ലഭിച്ചതെന്നുമായിരുന്നു ആരോപണം. ഇത് ബുദ്ധിശൂന്യമായ തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട ഗൂഢാലോചന സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് അംഗീകരിക്കാനാവുന്നതെന്നും സ്വര ചോദിക്കുന്നു.
Post Your Comments