പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബാലഭാസ്കറിൻെറ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2018 സെപ്തംബർ 25ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ പള്ളിപ്പുറത്തിന് സമീപം കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് മരിക്കുന്നത്. ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും ഡ്രൈവർ അർജ്ജുനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മകൾ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.
എന്നാൽ പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി ഈ കാറപകടം സംബന്ധിച്ച് ദുരൂഹതകൾ ബാക്കിയായി. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്തരായിരുന്നില്ല.
Leave a Comment