വമ്പൻ ഹിറ്റായി തീർന്ന നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച്. വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’.
എന്നാൽ ചിത്രം വലിമൈ, ഹിന്ദിയിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് ഒരു അജിത് ചിത്രം പാൻ- ഇന്ത്യൻ സിനിമയായി ഒരുങ്ങുന്നത് . തമിഴിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഒരുമിച്ച് സിനിമ റിലീസ് ചെയ്യുവാൻ ബോണി കപൂർ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് വാർത്തകൾ .
പ്രശസ്ത ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകനായി നീരവ് ഷായും ചിത്രത്തിലുണ്ട്.
Post Your Comments