പരസ്പരം എന്ന പരമ്പരയിലെ പത്മാവതിയായി പ്രേക്ഷക പ്രീതി നേടിയ താരമാണ് രേഖ രതീഷ്. മൂന്നു വിവാഹങ്ങളും പരാജയമായതിനെക്കുറിച്ച് താരം പങ്കുവച്ചു. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. അതും പ്രണയിച്ച വ്യക്തിയെ സ്വന്തമാക്കി. നല്ലൊരു കുടുംബ ജീവിതത്തിനായി തമിഴിലെ സൂപ്പര്‍താര ചിത്രത്തിലേക്കു വന്ന അവസരം പോലും ഉപേക്ഷിച്ചു. പക്ഷേ 8 മാസത്തെ ദാമ്ബത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു.
”വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്ബുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല.” രേഖ പറയുന്നു.
”ഒരു കാര്യവുമില്ലാതെയാണ് അവര്‍ വേണ്ട എന്നു പറഞ്ഞു പോയത്. ‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാന്‍ എന്തെങ്കിലും വേണ്ടേ. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്.” താരം വ്യക്തമാക്കി.
”മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കയ്യില്‍. മറ്റൊന്ന്, യൂട്യൂബിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകള്‍ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക, ഞാന്‍ ഒരു അമ്മയാണ്, എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാന്‍ സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണ്.” രേഖ പറഞ്ഞു
Post Your Comments