CinemaGeneralMollywoodNEWS

എംടി സാര്‍ എന്നോട് പറഞ്ഞ ആ വാക്കുകള്‍: ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്‌ അതാണെന്ന് സീമ

അതിലും വലിയ ഭാഗ്യം എനിക്കല്ലേ കിട്ടിയത്

വാണിജ്യ സിനിമകളുടെ സംവിധായകനെന്ന നിലയില്‍ മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ എഴുതി ചേര്‍ത്ത ഐവി ശശിയ്ക്ക് എംടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ സിനിമ ചെയ്യാനായി ലഭിച്ചു എന്നത് വലിയ അത്ഭുതമാണ്.ആ അത്ഭുതം എങ്ങനെ സംഭവിച്ചു എന്നതിന് മറുപടി നല്‍കുകയാണ് അദ്ദേഹത്തിന്റെ പത്നിയും നടിയുമായ സീമ.

“ശശിയേട്ടന് എംടി സാറിന്റെ രചനകള്‍ ലഭിച്ചു എന്നത് വലിയ ഭാഗ്യമാണ്. അതിലും വലിയ ഭാഗ്യം എനിക്കല്ലേ കിട്ടിയത്. ഐവി ശശി എന്നത് വലിയ സംവിധായകന്‍ ആണെന്നെങ്കിലും പറയാം എന്നെ സംബന്ധിച്ച് കിട്ടിയ ഭാഗ്യമാണ് അദ്ദേഹം രചിച്ച കഥാപത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത്. എംടി സാറിന്റെ തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച നായിക നടിയും ഞാന്‍ തന്നെയായിരിക്കും. കോഴിക്കോട് പോകുമ്പോള്‍ എനിക്ക് എംടി സാറിനെ കാണണം എന്നൊരു തോന്നല്‍ വരും. അങ്ങനെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ എന്നോട് പറഞ്ഞ ഒരു വാചകം ഇന്നും ഓര്‍മ്മയുണ്ട്. ‘നീയൊക്കെ അഭിനയിക്കാത്തത് കൊണ്ടാകും എനിക്ക് ഇന്ന് അങ്ങനെയൊരു സ്ത്രീ കഥാപാത്രം എഴുതാന്‍ പറ്റാത്തത്’. അത് എംടി സാര്‍ പറഞ്ഞതും ഞാന്‍ സാഷ്ടാംഗം അദ്ദേഹത്തിന്റെ കാലില്‍ വീണു, ഞാന്‍ പറഞ്ഞു ഇതിലും വലിയ അവാര്‍ഡ്‌ എനിക്ക് ഇനി എവിടെ നിന്നും കിട്ടാനില്ലെന്ന്”. സീമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button