CinemaGeneralLatest NewsNEWS

‌അത് വളരെ മോശം വിവാഹബന്ധമായിരുന്നു, ഇന്നുള്ളത് എത്രയോ മികച്ച ജീവിതമാണ്; രോഹിണി

എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനേക്കാള്‍ ഭീകരമായതോ ആയ ദുരന്തങ്ങള്‍ നേരിട്ടവരുണ്ടാകും

ചെറുപ്പത്തിലേ അഭിനയ രംഗത്ത് എത്തിയ നടിയാണ് രോഹിണി. മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടി കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടന്‍ രഘുവരനെ വിവാഹം ചെയ്തതിനു പിന്നാലെ അഭിനയത്തില്‍ ഇടവേള എടുക്കുന്നത്.

പക്ഷേ, 2004 ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. വിവാഹമോചനം നേടിയതിന് പിന്നാലെ രോഹിണി സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു. വിവാഹത്തെകുറിച്ചും ഭര്‍ത്താവിനെകുറിച്ചുമൊക്കെ മനസ്സുതുറന്ന് പറയുകയാണ് നടി. ”എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനേക്കാള്‍ ഭീകരമായതോ ആയ ദുരന്തങ്ങള്‍ നേരിട്ടവരുണ്ടാകും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ എനിക്കുണ്ടായതൊന്നും ഒന്നുമല്ല. എനിക്കൊരു മോശം വിവാഹജീവിതം മാത്രമേയുണ്ടായുള്ളൂ.

എന്നാൽ ഞാനതിനെ അതിജീവിച്ചതും അതില്‍നിന്ന് ഒറ്റയ്ക്ക് പുറത്തുകടന്നതുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ പാഠമാവും. എല്ലാത്തിനുമുള്ള മറുപടിയാണ് എന്റെയീ ജീവിതം.” രോഹിണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button