CinemaGeneralKollywoodLatest NewsNEWS

ഇതാണ് എന്റെ ജീവിതത്തിലെ അടിപൊളി സമയം; വിവാഹത്തെ കുറിച്ച് സൂപ്പർ താരം റാണ ദഗുബട്ടി

ഞങ്ങൾ നല്ലൊരു ജോഡിയായിരിക്കുമെന്ന് ഞങ്ങൾക്ക് തന്നെയറിയാം

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി താരം റാണ ദഗുബട്ടിയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ അതിന്റെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് റാണ. ഓഗസ്റ്റ് എട്ടിനാണ് താൻ മിഹീകയുടെ കഴുത്തിൽ താലി ചാർത്തുന്നതെന്ന് നടൻ പറഞ്ഞു . അതോടൊപ്പം തന്നെ വിവാഹത്തിന്റെ മറ്റു ചില കാര്യങ്ങളും അദ്ദേഹം വെച്ചിരിക്കുകയാണ് .

ഇന്ന് എനിക്ക് പ്രായമായി വരികയാണ്. ഇതാണ് വിവാഹം കഴിക്കുവാൻ പറ്റിയ സമയം. മിഹീക എന്റെ വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. മിഹീക നല്ല സ്നേഹമുള്ളവളാണ്. ഞങ്ങൾ നല്ലൊരു ജോഡിയായിരിക്കുമെന്ന് ഞങ്ങൾക്ക് തന്നെയറിയാം. വ്യക്തിപരമായി പറയുകയാണെങ്കിൽ മിഹീകയെ സ്വന്തമാക്കുന്ന ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം.

വധു ഹൈദരാബാദ് സ്വദേശിനിയായ മിഹീക ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറുമായ ബണ്ടി ബജാജിന്റെയും മകളാണ്.

shortlink

Post Your Comments


Back to top button