മലയാള സിനിമയില്‍ വേറിട്ട നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള മനോജ് കെ ജയന് എന്ന താരം തനിക്ക് ഏറെ ആസ്വദിച്ച് ചെയ്യാന്‍ കഴിഞ്ഞ ഒരു കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.അനന്തഭദ്രത്തിലെ ദിഗംബരനെ കണ്ടു പേടിച്ചിരുന്ന കുട്ടികള്‍ക്ക് ആ പേടി മാറ്റി നല്‍കിയത് താന്‍ ചെയ്ത ആ സൂപ്പര്‍ ഹിറ്റ് സിനിമയിലെ കഥാപാത്രമാണെന്നും മനോജ് കെ ജയന് പറയുന്നു.
“എന്റെ വ്യക്തി ജീവിതത്തിലുള്ള ഇമേജില്‍ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ വിരളമാണ്. സര്‍ഗവും, ചമയവും. പരിണയവും, സുകൃതവുമൊക്കെ ഞാന്‍ ചെയ്തെങ്കിലും എന്നിലെ ഇമേജില്‍ നിന്ന് ഏറെ ദൂരെ നിന്ന കഥാപാത്രങ്ങളായിരുന്നു ആ സിനിമയില്‍ ചെയ്തതൊക്കെ. അനന്തഭദ്രത്തിലെ ദിഗംബരനെ ചെയ്തു കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്കൊക്കെ എന്നെ ഭയമായിരുന്നു, ആ പേടി ഇല്ലാതാക്കിയത് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് ആണ്. എന്റെ കരിയറില്‍ എനിക്ക് ഇന്ന് വരെ അത്തരമൊരു വേഷം കിട്ടിയിട്ടില്ല. എന്റെ ഇമേജുമായി ചേരുന്ന ഒരു കളര്‍ഫുള്‍ കഥാപാത്രമായിരുന്നു അത്. എന്നില്‍ നിന്ന് അങ്ങനെയൊരു കോമഡി കഥാപാത്രം ആ സമയത്ത് ആളുകള്‍ പ്രതീക്ഷിച്ചിരുന്നില്ല. സീനിയേഴ്സിലെ കഥാപാത്രം ചെയ്യാന്‍ എന്നെ വിളിച്ച വൈശാഖിനോട് എന്നും നന്ദിയുണ്ട്. സിനിമ ശ്രദ്ധിക്പ്പെട്ടെങ്കിലും ആ ടൈപ്പ് റോളുകള്‍ പിന്നെ എനിക്ക് അധികം ലഭിച്ചിട്ടില്ല”. മനോജ് കെ ജയന് പറയുന്നു.
Post Your Comments