നടനെന്ന നിലയിലുപരി നിര്‍മ്മാതാവ് എന്ന നിലയിലും മണിയന്‍ പിള്ള രാജു സക്സസ്ഫുള്‍ ആയ സിനിമാ താരമാണ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ ചോട്ടാ മുംബൈ തുടങ്ങിയ മെഗാ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച മണിയന്‍ പിള്ള രാജു മലയാളത്തിലെ പ്രഥമ നിരയിലെ ഹിറ്റ് നിര്‍മ്മാതാവാണ്.അടുത്തിടെയായി പുറത്തിറങ്ങിയ രമേശ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ ‘പഞ്ചവര്‍ണ്ണ തത്ത’യും മണിയന്‍ പിള്ള രാജുവിന്റെ നിര്‍മ്മാണത്തില്‍ പുറത്തു വന്ന സിനിമയായിരുന്നു.
നല്ല സിനിമയായിരുന്നിട്ടും ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയുടെ പരാജയം തന്നെ തളര്‍ത്തിയില്ലെന്നും വീണ്ടും നല്ല സിനിമകള്‍ നിര്‍മ്മിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും മണിയന്‍ പിള്ള രാജു പറയുന്നു. അങ്ങനെയാണ് ‘അനന്തഭദ്രം’ എന്ന സിനിമ നിര്‍മ്മിച്ചതെന്നും പക്ഷെ ‘രാജമാണിക്യം’ എന്ന വലിയ വിജയ സിനിമയ്ക്ക് മുന്‍പില്‍ തിയേറ്റര്‍ കളക്ഷനിലെ അനന്തഭദ്രത്തിന്റെ പ്രസക്തി ഇല്ലാതെയെന്നും മണിയന്‍ പിള്ള രാജു പറയുന്നു. താന്‍ നിര്‍മ്മിച്ച മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചത് വെറും എഴുപത്തിയയ്യായിരം രൂപ മാത്രമാണെന്നും മണിയന്‍ പിള്ള രാജു വെളിപ്പെടുത്തുന്നു.
Post Your Comments