ബോളിവുഡ് നടി തപ്സി പന്നുവിന് അഭിനന്ദനവുമായി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. ഋഷി കപൂർ, താപ്സി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത മുൾക്കിലെ പ്രകടനത്തിനാണ് കട്ജുവിന്റെ പ്രശംസ. 40 വർഷത്തിനിടെ താൻ കണ്ട ഏക ബോളിവുഡ് ചിത്രം മുൾക് ആണെന്നും താപ്സിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും കട്ജു ട്വീറ്റ് ചെയ്തത് ഏറ്റെടുത്ത് ആരാധകർ.
തപ്സി മാഡം എനിക്ക് 74 വയസ്സാണ് ഇപ്പോൾ, കാലിഫോർണിയയിൽ വച്ച് ഞാൻ കണ്ട മുൾക്ക് ഒഴികെ 40 വർഷമായി ഒരു ബോളിവുഡ് സിനിമ പോലും ഞാൻ കണ്ടിട്ടില്ല. ചിത്രത്തിൽ നിങ്ങളുടേയും ഋഷി കപൂറിന്റേയും പ്രകടനം മികച്ചതായിരുന്നു,” കട്ജുവിന്റെ ട്വീറ്റിൽ പറയുന്നു. മുൾക്കിനെതിരേ നടന്ന വ്യാജപ്രചരണങ്ങളെ അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.
സിനിമയെക്കുറിച്ച് നിരവധി ആളുകൾ മോശമായി സംസാരിച്ചിരുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ പലപ്പോഴും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നത് എങ്ങനെയെന്ന് കാണിച്ച് തന്ന ഈ മഹത്തായ ചിത്രത്തെ ചില നിക്ഷിപ്ത താൽപ്പര്യക്കാർ കുറഞ്ഞ ഐഎംഡിബി റേറ്റിംഗുകൾ നൽകി തകർക്കാൻ ശ്രമിക്കുകയും ചെയ്തു,. ഈ സിനിമ പുറത്തിറങ്ങിയ സമയത്ത് ഞാൻ കാലിഫോർണിയയിൽ ആയിരുന്നു. അതിന് പിന്തുണയേകി എന്നും കട്ജു വ്യക്തമാക്കി. കട്ജുവിന് നന്ദി പറഞ്ഞ് താപ്സിയും ട്വീറ്റ് ചെയ്തു.
Post Your Comments