തന്റെ സിനിമ കാണുന്നതിനെക്കുറിച്ച് മനസ്സുതുറന്ന് ദുൽഖർ സൽമാൻ. ഏതൊരു ആക്ടർക്കുമുള്ള അതേ ഫീൽ തന്നെയാണ് എനിക്കുമുള്ളത്. ആ സീൻ കുറേക്കൂടി നന്നാക്കാമായിരുന്നു, അന്നത്തെ ദിവസം അങ്ങനെ ചിന്തിക്കണമായിരുന്നു എന്നൊക്കെ. അത് നല്ലതാണ്. അല്ലാതെ ’ഞാൻ പൊളിച്ചു”വെന്ന് എനിക്ക് തന്നെ തോന്നിയാൽ എനിക്ക് ഒരു രീതിയിലും മെച്ചപ്പെടാൻ കഴിയില്ലെന്നും താരം പറയുന്നു.
സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലോ ഹോട്ടലിലോ എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ സിനിമ കാണാനുള്ള മൂഡോ സമയമോ ഉണ്ടാകില്ല. ചിലപ്പോൾ കിടന്നുറങ്ങിപ്പോകും. എന്നാലും നല്ല സിനിമകൾ ട്രാക്ക് ചെയ്യാറുണ്ട്. പുതിയ കാലത്ത് എന്തെല്ലാം സിനിമകളാണുണ്ടാകുന്നതെന്നും ഏത് സിനിമകളാണ് ചർച്ചചെയ്യപ്പെടുന്നതെന്നും എന്താണ് ട്രെന്റ് എന്നും നമ്മൾ അറിഞ്ഞിരിക്കണം. അന്യഭാഷയിലെന്നല്ല നമ്മുടെ ഭാഷയിലും. അദ്ദേഹം വ്യക്തമാക്കി.
മലയാളം മാത്രമല്ല തെലുങ്ക് സിനിമകളും കാണുന്ന ശീലമുണ്ട് ,ഡബ്ബിംഗ് പതിപ്പിനെക്കാൾ തെലുങ്ക് വേർഷനിൽ തന്നെ കാണാനാണ് ഇഷ്ടം. ദുൽഖർ കൂട്ടിച്ചേർത്തു.
Post Your Comments