GeneralLatest NewsMollywood

പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞു; ദുൽഖറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് അനൂപ് സത്യൻ

കയ്യാങ്കളി, ചീത്തവിളി എന്നിവയ്ക്ക് പുറമേ പ്ലാസ്റ്ററിക് കസേര വച്ച് പരസ്പരം എറിയൽ വരെയുണ്ടായിരുന്നു

മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയിരിക്കുകയാണ് അനൂപ്‌ സത്യന്‍. ആദ്യമായി അനൂപ്‌ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദുൽഖർ സല്‍മാന്‍ ആയിരുന്നു. ഇപ്പോള്‍ ദുൽഖറുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അനൂപ്‌.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നടന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്.

അനൂപിന്റെ കുറിപ്പ്

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2007ലായിരുന്നു അത്. ഞാനും എന്റെ ഇരട്ട സഹോദരനും തമ്മിൽ പൊരിഞ്ഞ അടിയായി. കയ്യാങ്കളി, ചീത്തവിളി എന്നിവയ്ക്ക് പുറമേ പ്ലാസ്റ്ററിക് കസേര വച്ച് പരസ്പരം എറിയൽ വരെയുണ്ടായിരുന്നു.നഴ്സറി മുതൽ എം.എസ്.സി വരെ ഒരേ ക്ലാസിൽ പഠിച്ച്, വർഷങ്ങളായി ഒരുമിച്ചു നടന്ന് ഞങ്ങൾ ശരിക്കും പരസ്പരം മടുത്തിരുന്നു. ആ ദിവസമായിരുന്നു അതിന്റെ പരിധി.

ഞങ്ങൾ തമ്മിലുള്ള ഈ വഴക്ക് കാണാൻ നല്ല രസമായതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണർ അദ്ദേഹത്തിന്റെ അതിഥികളുമായെത്തിയിരുന്നു.മുഴുവൻ വഴക്കും കണ്ട ശേഷം അദ്ദേഹം അതിഥികൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി..”ഞാൻ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവർ”അതോടെ കയ്യാങ്കളി ഞാൻ ഉപേക്ഷിച്ചു. പിന്നെ എല്ലാം ഇമോഷണൽ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു.

ഈ വർഷം അത്തരത്തിൽ ഇമോഷണൽ വഴക്ക് നടന്നത് ദുൽഖറിന്റെ അടുത്താണ്. ആദ്യമായി ഞാൻ സംവിധായകനായും ദുൽഖർ നിർമാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത്. ഞങ്ങൾ തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്..പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നാലും, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആയതിനാൽ സിനിമയിലെ ഏറ്റവും നല്ല വ്യക്തികളിൽ ഒരാളായി ഞാൻ ആൾക്കു വോട്ടു ചെയ്യും.അല്ല അദ്ദേഹം സത്യത്തിൽ അങ്ങനെ തന്നെയാണ്. സത്യം പറഞ്ഞാൽ, ദുൽഖർ ശരിക്കും അങ്ങനെ തന്നെയാണ്.

ഞാനെന്നും നിങ്ങളോട് ആത്മാർഥമായി കടപ്പെട്ടിരിക്കുന്നു ദുൽഖർ… എന്റെ ആദ്യ ചിത്രം നിർമിച്ചതിന്, ഷൂട്ടിന്റെ ഓരോ കാര്യങ്ങളും നിയന്ത്രിക്കുന്നതിന് എനിക്കൊപ്പം നിന്നതിന്,അതെല്ലാം വളരെയേറെ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു. നടനേക്കാളും നിർമാതാവിനെക്കാളും ഒരു വ്യക്തി എന്ന നിലയിൽഎനിക്ക് നിങ്ങളോടെന്നും ആരാധനയാണ്”. അനൂപ് കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button