ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി അഞ്ജലി അമ്മയായി. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാതി നക്ഷത്രം ചോതി എന്ന സീരിയലില്‍ വേദ എന്ന വില്ലത്തി വേഷത്തില്‍ എത്തിയ നടി അഞ്ജലി ഗര്‍ഭിണിയായതോടെ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ നടി അഞ്ജലി റാവുവിന് ഒരു കുഞ്ഞ് ജനിച്ചെന്ന വിവരമാണ് പുറത്ത് വരുന്നത്.
അഞ്ജലിയുടെ വാളക്കാപ്പ് ചടങ്ങുകള്‍ നടത്തിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പങ്കുവെച്ചിരുന്നു. എഡിറ്റര്‍ ജോമിന്‍ ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. കുഞ്ഞതിഥി കൂടി വന്നതോടെ നടിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.
Post Your Comments