
സമൂഹമാധ്യമങ്ങളിൽ സജീവമായ നടി അനാർക്കലി ദുൽഖർ സൽമാന്റെ പിറന്നാളിനോടനുബന്ധിച്ച് പങ്കു വച്ച ചിത്രം ശ്രദ്ധനേടുന്നു. ‘എല്ലാവരും എന്നോടു ചോദിക്കുന്നു എന്തു കൊണ്ടാണ് ദുൽഖർ സൽമാന് പിറന്നാൾ ആശംസിക്കാത്തതെന്ന്. മറ്റുള്ളവർ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി. എന്നോടാ കളി ! പിറന്നാൾ ആശംസകൾ ദുൽഖർ. താങ്കളോടൊപ്പമുള്ള ഒരു യഥാർഥ ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി കാത്തിരിക്കുന്നു.’ ഇത്രയും എഴുതി ദുൽഖറിനൊപ്പമുള്ള ഒരു ചിത്രം ഫോട്ടോഷോപ്പിൽ ഒരുക്കിയാണ് അനാർക്കലി പങ്കു വച്ചത്.
ഫോട്ടോഷോപ്പ് എഡിറ്റിങിനെ പ്രകീർത്തിച്ച് നിരവധി ആരാധകര്‍ എത്തി. ഒര്‍ജിനലിനെ തോല്‍പ്പിക്കും എന്നാണ് പലരുടെയും അഭിപ്രായം
Post Your Comments