പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് കെ.കെ സിംഗ് നടി റിയ ചക്രബര്‍ത്തിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഗുരഗതര ആരോപണങ്ങളുമായി അഭിഭാഷകന് രംഗത്ത്, സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും മരുന്നുകളും കൈവശപ്പെടുത്തി എന്നുമാണ് കെ.കെ സിംഗിന്റെ അഭിഭാഷകന് വികാസ് സിംഗ് ആരോപിക്കുന്നത്.
എന്നാൽ നടൻ സുശാന്തിന്റെ അച്ഛന് നല്കിയ പരാതി ഇതുവരെ മുംബൈ പൊലീസ് ഏറ്റെടുത്തിട്ടില്ല, സുശാന്തുമായി പ്രശ്നമുള്ള അഞ്ച് പ്രൊഡക്ഷന്‍ കമ്പനികളുടെ പേര് പറയാനാണ് പൊലീസ് പറഞ്ഞത്, എന്നാല്‍ തെളിവില്ലാത്തതിനാല്‍ അത് പറയാന്‍ സാധിക്കില്ല, പരോക്ഷമായി അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കാം, പക്ഷേ, പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് പിന്നാലെ സഞ്ചരിച്ച് റിയയുടെ പേര് എല്ലാവരും മറന്നു. അന്വേഷണം വേറെ വഴിക്ക് തിരിച്ച് വിടുന്നതിനാല്‍ കേസൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ലെന്ന് അഭിഭാഷകന് വ്യക്തമാക്കുന്നു.
കാമുകൻ സുശാന്ത് കുടുംബവുമായി ബന്ധപ്പെടാന്‍ റിയ സാഹചര്യം ഒരുക്കി, അദ്ദേഹത്തിന്റെ ജോലിക്കാരെയും ബോഡിഗാര്‍ഡുകളെയും റിയ മാറ്റി, സുശാന്തിന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമെടുത്തു, കുടുംബത്തെ അറിയിക്കാതെ പല ഡോക്ടര്‍മാരുടെയും അടുത്തേക്ക് കൊണ്ടുപോയെന്നും അഭിഭാഷകൻ ആരോപിക്കുന്നു.
സ്ഥിരമായി സുശാന്ത് കഴിച്ചു കൊണ്ടിരുന്ന മരുന്നുകളും റിയയുടെ നിയന്ത്രണത്തിലായി. ജൈവ പച്ചക്കറി കൃഷി ചെയ്യണം, കൂര്‍ഗിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതോടെയാണ് റിയ സുശാന്തിന്റെ വീട്ടില്‍ നിന്നും താമസം മാറിയത്. സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു മാനസികാവസ്ഥയില്‍ അദ്ദേഹത്തെ പിരിയുമായിരുന്നോ എന്നാണ് വികാസ് സിംഗ് ചോദിയ്ക്കുന്നത്.
Post Your Comments