
തുടർച്ചയായി സോഷ്യല്‍മീഡിയ വഴി അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യക്കു ശ്രമിച്ച തെന്നിന്ത്യന്‍ നടി വിജയലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയതായി വാർത്തകൾ.
നടിയെ, നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍, നാടാര്‍ സമുദായ നേതാവായ ഹരി നാടാര്‍ എന്നിവര്‍ അപമാനിക്കുന്നതായി നടി വ്യക്തമാക്കിയികരുന്നു, ഇവർക്കെതിരെ ആരോപണമുന്നയിച്ചാണ് വിജയലക്ഷ്മിയുടെ അവസാന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയില്‍ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഏതാനും ദിവസം മുൻപ് രക്തസമ്മര്‍ദത്തിന്റെ ഗുളികകള്‍ കഴിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ അവര്‍ ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ഇത് എന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും പാര്‍ട്ടി അംഗങ്ങളും കാരണം ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്റെ കുടുംബത്തിനായി അതിജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഹരി നാടാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ എന്നെ അപമാനിച്ചു. ഞാന്‍ ബി.പി ഗുളികകള്‍ കഴിച്ചു. കുറച്ച് സമയത്തിനുള്ളില്‍ എന്റെ ബിപി കുറയുകയും ഞാന്‍ മരിക്കുകയും ചെയ്യും.’ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിജയലക്ഷ്മി പറഞ്ഞത് വൻ വിവാദമായിരുന്നു.
Post Your Comments