നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ‘ഡിക്ടറ്റീവ് ബ്യോംകേശ് ഭക്ഷി’ കാണുന്ന ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായി നടി സ്വാസ്തിക മുഖര്‍ജി. ദിവാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ഡിക്ടറ്റീവ് ബ്യോംകേശ് ഭക്ഷി. യഷ് രാജ് ഫിലിംസ് ഒരുക്കിയ സിനിമ 2015ലാണ് റിലീസ് ചെയ്തത്. എന്നാല്‍ ബോക്സോഫീസില്‍ പരാജയപ്പെട്ട ഈ ചിത്രത്തിനു സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് വ്യൂവര്‍ഷിപ്പ് വര്‍ദ്ധിച്ചത്. ഈ സിനിമ റിലീസ് ചെയ്തപ്പോള്‍ ഈ ആരാധകര്‍ ഒക്കെ എവിടെയായിരുന്നു എന്ന് നടി ചോദിക്കുന്നത്.
“അക്ഷരാര്‍ത്ഥത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ഡിക്ടറ്റീവ് ബ്യോംകേശ് ഭക്ഷി കാണുന്നത്. ഇപ്പോള്‍ എന്ന വാക്കിനാണ് ഏറ്റവും പ്രാധാന്യം. സിനിമ റിലീസ് ചെയ്തപ്പോള്‍ എല്ലാവരും എവിടെയായിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. കൃതജ്ഞതയേക്കാള് വലുത് ഖേദമാണ്” എന്നാണ് സ്വാസ്തികയുടെ ട്വീറ്റ്.
Post Your Comments