നടന് സുശാന്ത് സിംഗിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ സംവിധായകന് മഹേഷ് ഭട്ടിനെ പോലീസ് ചോദ്യം ചെയ്തു. സടക് 2 എന്ന തന്റെ ചിത്രത്തില്‍ സുശാന്ത് സിങ്ങിന് നായകവേഷം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സടക് 2 ഒരു മുന്‍കാല ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ തന്നെ സഞ്ജയ് ദത്തിനെ മാത്രമേ നായകനായി പരിഗണിച്ചിരുന്നൊള്ളു എന്ന് മഹേഷ് ഭട്ട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഭട്ടിന്റെ മൊഴി രേഖപ്പെടുത്തി.
അതേസമയം സടക് 2വില്‍ അഭിനയിക്കാന്‍ സുശാന്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും ഒരു വേഷത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തിയ ഭട്ട് താന്‍ സുശാന്തുമായി രണ്ട് തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയതെന്നും പൊലീസിനോട് പറഞ്ഞു. ആദ്യത്തേത് 2018ലും പിന്നീട് 2020 ഫെബ്രുവരിയില്‍ സുശാന്ത് സുഖമില്ലാതിരുന്ന സമയത്തുമായിരുന്നു അത്. യൂട്യൂബ് ചാനലിനെക്കുറിച്ചും പുസ്കങ്ങളെക്കുറിച്ചുമായിരുന്നു തങ്ങള്‍ക്കിടയിലെ ചര്‍ച്ചകളെന്നും ഒരിക്കലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ഭട്ട് പറഞ്ഞു.
Post Your Comments