ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയില്‍ നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്കിയ പരാതിയിലാണ് റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തത്.
സുശാന്തില്‍ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍ പറയുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് റിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും റിയ ചോദ്യം ചെയ്യലില്‍ മുംബൈ പൊലീസിനോട് പറഞ്ഞിരുന്നു
Post Your Comments