തെന്നിന്ത്യന്‍ നടി തൃഷയ്ക്കെതിരെ വീണ്ടും ആരോപണവുമായി നടി മീര മിഥുന്. കോളിവുഡ് മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കുകയാണ് തൃഷ എന്നാണ് മീരയുടെ ആരോപണം. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയത് തൃഷയാണ്. ഇതിന് തെളിവായി താന്‍ ഒരു വീഡിയോ അധികം വൈകാതെ പുറത്തിറക്കുമെന്നും മീര പറയുന്നു.
‘മിസ് ചെന്നൈ ആയ, 5.5 അടി നീളമുള്ള പെണ്‍കുട്ടി സഹതാര വേഷത്തിലൂടെ നായികയായി മാറി. അവളാണ് തൃഷ കൃഷ്ണ. പിന്നീട് എന്നെ പോലൊരു മികച്ച മോഡല്‍ രംഗത്ത് എത്തിയപ്പോള്‍ തൃഷയുടെ സുരക്ഷയ്ക്ക് കോട്ടം തട്ടി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. ഏഴ് വര്‍ഷത്തിനപ്പുറവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയത് തൃഷ കൃഷ്ണയാണ്. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വീഡിയോ ഞാന്‍ പുറത്തുവിടും’ മീര മിഥുന് ട്വീറ്റ് ചെയ്തു
എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ തൃഷയുടെ സുഹൃത്തായി ഒരു വേഷം മീര മിഥുന് ചെയ്തിരുന്നു. തൃഷയ്ക്കും അജിത്തിനുമൊപ്പം ചില രംഗങ്ങള്‍ ചിത്രീകരിച്ചതാണ്. പക്ഷെ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ മീര അഭിനയിച്ച രംഗങ്ങള്‍ ഉണ്ടായിരുന്നില്ല.
Post Your Comments