
സ്വന്തമായി ഡബ്ബ് ചെയ്യാന്‍ കഴിയാത്ത നടിമാര്‍ മറ്റൊരാളുടെ ശബ്ദം കടം വാങ്ങുമ്പോള്‍ ശബ്ദം നല്കിയ വ്യക്തിയോട് പൊതുവേ കടപ്പാട് കുറയുന്ന മനോഭാവമുണ്ടെന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി. അതിന്റെ പ്രധാന കാരണം സിനിമാ ലോകത്ത് അഭിനേതാക്കള്‍ക്ക് നല്കുന്ന പരിഗണന അതിന് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നല്‍കാത്തതാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
“ശബ്ദം കടം വാങ്ങുമ്പോള്‍ വാങ്ങുന്നവര്‍ക്ക് കടപ്പാട് കുറവ് വരുന്നതിന്റെ പ്രധാന കാരണം സിനിമാ ലോകം തന്നെയാണ്. അഭിനയിക്കുന്നവരോട് കാണിക്കുന്ന ആത്മാര്‍ത്ഥത അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരോട് പൊതുവേയില്ലേ. ഒരു ആക്ടറിന്റെ ഇമേജിനെ ബാധിക്കും എന്നൊരു പ്രശ്നം വന്നാല്‍ ശബ്ദം കടം എടുക്കുക എന്ന് പറയുന്നത് തീര്‍ച്ചയായും ഒരു ആക്ടറും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ് മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുക എന്നത്. കാരണം അതൊരു പൂര്‍ണ്ണതയില്ലായ്മ ആണ്.അങ്ങനെ പൂര്‍ണ്ണതയുള്ള ഒരു നടിയായിരുന്നു മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ എന്ന നടിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം അവര്‍ക്ക് കിട്ടിയിട്ടുള്ള എല്ലാ ക്രെഡിറ്റ്സും അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. നടനോ നടിയോ ശബ്ദം കടം വാങ്ങുമ്പോള്‍ അവര്‍ക്ക് അത് സമ്മതിക്കുന്നതില്‍ അപകര്‍ഷതാബോധം ഉണ്ട് അവരുടെ കഴിവിനെ കുറച്ച് കാണുന്നു എന്ന ഒരു ചിന്ത വരുന്നതാണ് അതിന്റെ പ്രശ്നം”.ഭാഗ്യലക്ഷ്മി പറയുന്നു.
Post Your Comments