GeneralLatest NewsMollywood

എനിക്കൊരു മോശം വിവാഹജീവിതം മാത്രമേയുണ്ടായുള്ളൂ; തുറന്നു പറഞ്ഞ് നടി രോഹിണി

ഞാനതിനെ അതിജീവിച്ചതും അതില്‍നിന്ന് ഒറ്റയ്ക്ക് പുറത്തുകടന്നതുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ പാഠമാവും

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് രോഹിണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ രോഹിണി നടന്‍
രഘുവരനെ വിവാഹം ചെയ്തതിനു പിന്നാലെ അഭിനയത്തില്‍ ഇടവേള എടുത്തു. 2004 ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. വിവാഹമോചനം നേടിയതിന് പിന്നാലെ രോഹിണി സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു. ഇപ്പോഴിതാ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെകുറിച്ചും ഭര്‍ത്താവിനെകുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി.

”എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനേക്കാള്‍ ഭീകരമായതോ ആയ ദുരന്തങ്ങള്‍ നേരിട്ടവരുണ്ടാകും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ എനിക്കുണ്ടായതൊന്നും ഒന്നുമല്ല. എനിക്കൊരു മോശം വിവാഹജീവിതം മാത്രമേയുണ്ടായുള്ളൂ. ഞാനതിനെ അതിജീവിച്ചതും അതില്‍നിന്ന് ഒറ്റയ്ക്ക് പുറത്തുകടന്നതുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ പാഠമാവും. എല്ലാത്തിനുമുള്ള മറുപടിയാണ് എന്റെയീ ജീവിതം.” നടി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button