വലിയ സ്വീകാര്യത ലഭിച്ച ചില മലയാള സിനിമകള്‍ അവാര്‍ഡ് പരിഗണനയില്‍ പോലും വന്നിട്ടില്ലാത്തത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിച്ച സിദ്ധിഖ് ലാല്‍ ടീമിന്റെ ഗോഡ്ഫാദര്‍ അത്തരമൊരു നിര്‍ഭാഗ്യത്തിന് ഇരയായ ചിത്രമാണ്. വലിയ ജനപ്രീതിയുണ്ടാക്കിയ ഗോഡ് ഫാദര്‍ എന്ന ചിത്രം ആ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് പരിഗണനയില്‍ വന്നിട്ടും എന്ത് കൊണ്ട് ആ സിനിമ തഴയപ്പെട്ടു എന്നതിന്റെ കൃത്യമായ മറുപടി നല്‍കുകയാണ് ആ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ സിദ്ധിഖ്
“വിജയം കൊയ്ത വാണിജ്യ സിനിമകള്‍ക്കുള്ള ഒന്നല്ല ദേശീയ അവാര്‍ഡ് എന്നത് പലരുടെയും മനസ്സില്‍ കടന്നുകൂടിയത് കൊണ്ട് ‘ഗോഡ്ഫാദര്‍’ അന്നത്തെ നാഷണല്‍ അവാര്‍ഡ് ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടതാണ്. ‘ചിന്നതമ്പി’യും ഗോഡ്ഫാദറിനൊപ്പം ജൂറി നാഷണല്‍ അവാര്‍ഡില്‍ നിന്ന് പുറത്താക്കിയ സിനിമയാണ്. വിജയം നേടിയ മികച്ച കൊമേഴ്സ്യല്‍ സിനിമകള്‍ നാഷണല്‍ അവാര്‍ഡ് നിലയിലേക്ക് ഉയരേണ്ട എന്ന പൊതുവായ ജൂറി സങ്കല്‍പ്പമാകും അന്ന് ഗോഡ്ഫാദറിനെ തഴയാന്‍ കാരണം.സിദ്ധിഖ് വ്യക്തമാക്കുന്നു. അന്ന് അത് ആലോചിക്കുമ്പോള്‍ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അവാര്‍ഡ് എന്നത് എനിക്ക് ഒരു വിഷയമേയല്ല”. സിദ്ധിഖ് പറയുന്നു.
Post Your Comments