BollywoodGeneralLatest News

വിവാഹം കഴിഞ്ഞ് ഞാന്‍ പോകുമ്പോള്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു; ഉറങ്ങി എണീക്കുമ്ബോള്‍ അവനെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു; ഹൃദയ സ്പര്‍ശിയായ ഓര്‍മ്മകള്‍ പങ്കുവച്ച് സുശാന്തിന്റെ സഹോദരി

സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് വ്യത്യസ്ത ക്ലാസുകളില്‍ പോകേണ്ടിവന്നു. ഭായിയുടെ നഴ്സറിയും എന്റെ ക്ലാസുകളും ഒരേ കെട്ടിടത്തിലായതിനാല്‍ ഞങ്ങളുടെ ഒന്നാം വര്‍ഷം നന്നായി പോയി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയുമായിട്ടില്ല. താരത്തിന്റെ ആത്മഹത്യയിലെ ദുരൂഹത അവസാനിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണ്. അനുജനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് ശ്വേത. സുശാന്തിന്റെ അവസാന ചിത്രം ‘ദില്‍​ ബെച്ചാര’ പുറത്തിറങ്ങിയതിന് ശേഷം സഹോദരനെ കുറിച്ചുള്ള ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് ശ്വേത. സുശാന്തിന്റെ ജനനം മുതലുള്ള ഓര്‍മകള്‍ രണ്ടു ഭാഗങ്ങളായി കുറിക്കുകയാണ് ശ്വേത.

താരത്തിന്റെ വാക്കുകളില്‍ പ്രസക്തഭാഗങ്ങള്‍…

“അതികഠിനമായ വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്. അതുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്ബോഴെല്ലാം ഓരോ ചിന്തകള്‍ എന്റെ ഓര്‍മയിലേക്കെത്തുകയും എന്നെ തകര്‍ത്തു കളയുകയും ചെയ്യുന്നു. അത്തരത്തിലൊരു ഓര്‍മയാണ് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വേദനകള്‍ പങ്കുവയ്ക്കുന്തോറും അത് കുറയും എന്നാണല്ലോ പറയുന്നത് . സുശാന്തിനെ കൂടാതെ തനിക്ക് ഒരു സഹോദരന്‍ കൂടി ഉണ്ടായിരുന്നു എന്നും, താന്‍ ജനിക്കുന്നതിന് മുന്‍പ്, കുഞ്ഞായിരുന്നപ്പോള്‍ തന്നെ ആ സഹോദരന്‍ മരിച്ചുപോയി. ഏറെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ സുശാന്ത് ജനിച്ചപ്പോള്‍ വളരെ സന്തോഷത്തിലായിരുന്നു തങ്ങള്‍.
ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഞങ്ങള്‍ കളിച്ചു, നൃത്തം ചെയ്തു, പഠിച്ചു, എല്ലാത്തരം കുഴപ്പങ്ങളും ചെയ്തു, ഭക്ഷണം കഴിച്ചു, ഉറങ്ങി, എല്ലാം ഒരുമിച്ച്‌ ചെയ്തു, അങ്ങനെ ഞങ്ങള്‍ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്ന് ആളുകള്‍ മറന്നു.
സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് വ്യത്യസ്ത ക്ലാസുകളില്‍ പോകേണ്ടിവന്നു. ഭായിയുടെ നഴ്സറിയും എന്റെ ക്ലാസുകളും ഒരേ കെട്ടിടത്തിലായതിനാല്‍ ഞങ്ങളുടെ ഒന്നാം വര്‍ഷം നന്നായി പോയി. എന്നാല്‍ പിന്നീട് എന്റെ യുകെജി ക്ലാസ് മറ്റൊരു കെട്ടിടത്തിലായിരുന്നു. അവന്റെ ക്ലാസ് റൂം അതേ കെട്ടിടത്തില്‍ തന്നെ തുടര്‍ന്നു, അതിനാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് ഒരു ദിവസം ഞാന്‍ എന്റെ ക്ലാസ് മുറിയില്‍, അവനെ കണ്ടു. ഞങ്ങള്‍ അന്ന് വെറും 4/5 വയസ്സ് പ്രായമുള്ളവരായിരുന്നു.

സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച്‌ സുശാന്ത് തന്റെ ക്ലാസില്‍ എത്തി. തനിക്ക് സങ്കടവും പേടിയും തോന്നി അതുകൊണ്ടാണ് വന്നതെന്ന് അവന്‍ പറഞ്ഞു. എല്ലാവരുടേയും കണ്ണ് വെട്ടിച്ച്‌ തന്റെ ക്ലാസിലെത്താന്‍ അവന്‍ കാണിച്ച സാഹസികത തന്നെ ഞെട്ടിച്ചെന്നും ക്ലാസ് ടീച്ചര്‍ വന്നപ്പോള്‍ സഹോദരന് വയ്യ എന്ന് പറഞ്ഞ് ക്ലാസില്‍ കൂടെ ഇരുത്തി.

“കാലം അതിവേഗം മുന്നോട്ട് പോയി. 2007 ല്‍ ഞാന്‍ വിവാഹിതയായ ദിവസം. വിവാഹം കഴിഞ്ഞ് ഞാന്‍ പോകുമ്ബോള്‍ ഭായ് എന്നെ മുറുകെ കെട്ടിപ്പിടിച്ചു, ഞങ്ങള്‍ ഒരുപാട് കരഞ്ഞു. ശാരീരികമായി ഞങ്ങള്‍ ഇനി ഒരുമിച്ച്‌ നില്‍ക്കില്ല, ഞാന്‍ യു‌എസ്‌എയിലേക്ക് പോകുമ്ബോള്‍ പലപ്പോഴും പരസ്പരം കാണില്ല.”

രണ്ടു പേരുടേയും ജീവിതങ്ങള്‍ തിരക്ക് പിടിച്ചതായി. ബോളിവുഡിലെ സുശാന്തിന്റെ വിജയത്തില്‍ തങ്ങള്‍ ഏറെ സന്തോഷിച്ചിരുന്നു. എല്ലാത്തില്‍ നിന്നും അവനെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഉറങ്ങി എണീക്കുമ്ബോള്‍ അവനെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞെങ്കിലെന്ന്, നടന്നതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button