CinemaGeneralLatest NewsNEWS

ഭാര്യ കിം കർദാഷിയാൻ എല്ലായ്പ്പോഴും എന്നെ ലോക്ക് ചെയ്യാൻ ശ്രമിക്കുകയാണ്, ഡൈവോഴ്സ് വേണമെന്ന് ഭർത്താവ്; കെയ്ൻ വെസ്റ്റിന് ബൈപോളാർ രോ​ഗമാണെന്ന് കിം

അമ്മയെ നഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപാട് സമ്മര്‍ദ്ദമാണ് ജീവിതത്തില്‍ അനുഭവിക്കുന്നതെന്നും നടി

പ്രശസ്ത അമേരിക്കന്‍ താരം കിം കദാര്‍ഷ്യനോട് മാപ്പ് ചോദിച്ച് ഭര്‍ത്താവും പോപ്പ് ഗായകനുമായ കെയിന്‍ വെസ്റ്റ്. കിമ്മിനെ ഡിവോഴ്‌സ് ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് കഴിഞ്ഞ ദിവസം കെയിന്‍ ട്വീറ്റ് ചെയ്തത്, നൊടിയിടയിലാണ് കെയ്ൻന്റെ ട്വീറ്റ് വൈറലായത്.

പക്ഷേ , ഭർത്താവ് കെയ്‌നിന് ബൈപോളാര്‍ മാനസികരോഗം ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുപാതത്തോടെ പെരുമാറണം എന്നും കിം ട്വീറ്റ് ചെയ്തതോടെ ആരാധകർ ആശങ്കയിലായിരുന്നു.

എന്റെ ഭർത്താവ് ”കെയ്ന്‍, അതി ബുദ്ധിമാനും അത്ര തന്നെ സങ്കീര്‍ണതയുമുള്ള ഒരു വ്യക്തിയാണ്. ഒരു ഗായകന്‍, കറുത്ത വര്‍ഗക്കാരന്‍, വളരെ വേജദനാജനകമായ രീതിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപാട് സമ്മര്‍ദ്ദമാണ് ജീവിതത്തില്‍ അനുഭവിക്കുന്നതെന്നും നടി പറഞ്ഞു.

ഏറെ നാളുകളായി കെയിന്റെ ഏകാന്തത ബൈപോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍ ഇരട്ടിയാകുന്നു. കെയ്‌നെ അറിയുന്ന എല്ലാവര്‍ക്കും ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങള്‍ പ്രശ്‌നമായി നോക്കി കാണേണ്ട” എന്നാണ് കിം കർദാഷിയാൻ പറയുന്നത്. എന്നാൽ പിന്നീട് മാപ്പ് പറഞ്ഞ് കെയ്ന്‍ രംഗത്തെത്തിയത്. ”തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്ന് താരം കുറിച്ചു.

shortlink

Post Your Comments


Back to top button