സ്ഥിരം ശൈലിയില്‍ സിനിമ എടുക്കുന്നത് കൊണ്ട് സത്യന് അന്തിക്കാട് എന്ന സംവിധായകന് യൂത്ത് പ്രേക്ഷകര്‍ കുറവാണെന്ന ആരോപണത്തിന് മറുപടി നല്‍കുകയാണ് മലയാളത്തിന്റെ കുടുംബ സംവിധായകന് സത്യന് അന്തിക്കാട്. തന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ യുവ പ്രേക്ഷകര്‍ തന്നെയാണ് തിയേറ്ററില്‍ ആദ്യം കാണാന്‍ വരുന്നതെന്നും മധ്യവയസ്കരും ഫാമിലിയും മാത്രം കണ്ടിരുന്നേല്‍ തന്റെ സിനിമകള്‍ ഇത്രയും വലിയ സക്സസിലേക്ക് പോകില്ലായിരുന്നുവെന്നും സത്യന് അന്തിക്കാട് വ്യക്തമാക്കുന്നു.
“ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എന്റെ സിനിമ വിജയിക്കുന്നത്.അല്ലാതെ നാല്‍പ്പത് വയസ്സിനു മുകളില്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ ഒരു സിനിമയ്ക്ക് വിജയിക്കാന്‍ സാധിക്കില്ല. സമൂഹ മാധ്യമങ്ങളില്‍ ഇത്തരമൊരു കമന്റ് വരുന്നുവെങ്കില്‍ അത് അവരുടെ പക്വതകുറവാണ്. എന്റെ സിനിമ വരുമ്പോള്‍ പകുതിയില്‍ കൂടുതലും അവിടെ ഇരിക്കുന്നത് ചെറുപ്പക്കാരാണ്. ഇന്റര്‍നെറ്റിലൂടെ സിനിമയ്ക്ക് മാര്‍ക്ക് ഇടുന്നവരെ നമുക്ക്പരിഗണിക്കേണ്ട കാര്യമില്ല. അവരില്‍ പകുതിയും തിയേറ്ററില്‍ പോയി സിനിമ കാണുന്ന ആളുകള്‍ ആയിരിക്കില്ല. മലയാള സിനിമയുടെ ഭാവി ഇത്തരം ആളുകളിലൂടെ ഒന്നുമല്ല. കേരളത്തില്‍ ജീവിക്കുന്ന സാധാരണ ആളുകള്‍ തരുന്ന പിന്തുണ തന്നെയാണ് ഒരു സിനിമയുടെ വിജയം.സത്യന് അന്തിക്കാട് പറയുന്നു.
Post Your Comments