കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കാരിക്കാന്‍ അനുവദിക്കാതെ കോട്ടയത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനു പിന്നാലെ പോലീസ് സുരക്ഷയില്‍ ശവസംസ്‌കാരം നടക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് എം എ നിഷാദിന്റെ ഫേസ് ബുക്ക് പ്രതികരണം.
എം എ നിഷാദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കോട്ടയം കുഞ്ഞച്ചന്മാരുടെ നാട്ടിലാണ്,ഒരു സംഘി കുട്ടന്റ്‌റെ വിളയാട്ടം…
കോട്ടയമാണ്,അക്ഷര നഗരിയാണ്…നല്ല ചുണയും ചങ്കൂറ്റവുമുളള ആണുങ്ങളുളള ഇടം..അവിടെയാണ്,ഒരുത്തന്‍ കൊലവിളി നടത്തിയത്…പപ്പടം പൊടിച്ചും,പാട്ട കൊട്ടിയും,തീപ്പെട്ടി ഒരച്ചും,ഗോമൂത്രം കുടിച്ചും,കൊറോണയേ ഓടിക്കാമെന്ന് പറയുന്നവരുടെ വാക്കുകള്‍,മുട്ടിലിഴഞ്ഞ്,ശിരസ്സാവഹിച്ച്,റാന്‍ മൂളുന്നവന്മാര്‍ അങ്ങ് ഉത്തരേന്ത്യയില്‍ മാത്രമല്ല..സാക്ഷര കേരളത്തിലെ അക്ഷര നഗരിയിലുമുണ്ടെന്ന്,ഇന്നലെ ഒരു കവലച്ചട്ടമ്ബി,തെളിയിച്ചു…പുകവഴി കൊറോ പകരുമെന്ന,കണ്ടുപിടുത്തവും ടിയാന്‍ വക… പാവപ്പെട്ട നാട്ടുകാരെ പറഞ്ഞിളക്കിയതില്‍,ഈ സംഘ പുത്രന്‍ മാത്രമല്ല…അവിടെ മുന്തിയ ഒരു ജനപ്രതിനിധിയുണ്ടല്ലോ,ഈ സംഘിയുടെ ഭാഷയിലെ രാധേട്ടന്‍..കൊറോണയും,പ്രളയവും സ്വപ്നം കണ്ട് നടക്കുന്ന,അക്ഷരസ്ഫുടതയുടെ ”രായാവ്”ആ മാന്യ ദേഹവും ഉത്തരവാദിയാണ്…
നാഴികക്ക്,നാല്‍പ്പത് വട്ടം,രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരുന്ന,ഇത്തരം സംഘി ഗുണ്ടകളാണ് രാജ്യദ്രോഹികള്‍…
നിലക്ക് നിര്‍ത്തണം ഇത്തരക്കാരെ…അതിന് പറ്റിയ കുഞ്ഞച്ചന്മാരൊക്കെ ആ നാട്ടിലുണ്ട്…ഇല്ലെങ്കില്‍,താഴ്ത്തങ്ങാടിയില്‍ നിന്നും,ചുണയും,ചങ്കുറപ്പുമുളള ആണ്‍കുട്ടികളിറങ്ങും….
ഒരു വാര്‍ഡ് കൗണ്‍സിലറായപ്പോള്‍…ഇതാണ് ഗതിയെങ്കില്‍….
കൂടുതലൊന്നും പറയാനില്ല…രാധേട്ടനുമായുളള അന്തര്‍ധാര സജീവമാണ്…വളരേ സജീവമാണ്…
ഇത്തരം,കില്ലേരി അച്ചുമാരുടെ,ഭീഷണിക്ക് വഴങ്ങാതെ,പൊതു ശ്മശാനത്ത് തന്നെ,മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ച,സര്‍ക്കാറിനിരിക്കട്ടെ,ഒരു കുതിരപ്പവന്‍…
Post Your Comments