CinemaGeneralMollywoodNEWS

ബിജു എന്നോട് പറഞ്ഞത് അന്ന് തന്നെ സംയുക്തയോട് പ്രണയം തോന്നിയിരുന്നു എന്നാണ്: താരജോഡികളുടെ പ്രണയം മനസ്സിലാക്കിയതിനെക്കുറിച്ച് സംവിധായകന്‍

ലെനിന്‍ രാജേന്ദ്രന്റെ 'മഴ' എന്ന സിനിമയ്ക്ക് ശേഷം ബിജുവും സംയുക്തയും നേരെ വരുന്നത് എന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ്

സിനിമയിലെ താരങ്ങള്‍ പ്രണയിക്കുകയും പിന്നീട് വിവാഹം ചെയ്യുന്നതും മലയാള സിനിമയെ സംബന്ധിച്ച് വലിയ പുതുമയുള്ള കാര്യമല്ല. സിനിമയിലെ റൊമാന്‍സ് നിമിഷങ്ങള്‍ അതേ പോലെ തന്നെ ജീവിതത്തിലേക്ക് പകര്‍ത്തിയ ബിജു മേനോന്‍-സംയുക്ത താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ കമല്‍. കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ബിജു മേനോന്‍ – സംയുക്ത പ്രണയ ബന്ധം കൂടുതല്‍ ദൃഡമാകുന്നത്.

“ലെനിന്‍ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയ്ക്ക് ശേഷം ബിജുവും സംയുക്തയും നേരെ വരുന്നത് എന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ്. മഴ എന്ന ചിത്രത്തില്‍ അവര്‍ ഒന്നിച്ചുള്ള സീനുകള്‍ കുറവാണ്. പക്ഷെ ബിജു എന്നോട് പറഞ്ഞത് അറിയാതെ ഒരു ഇഷ്ടം ആ സമയത്ത് സംയുക്തയോട് തോന്നിയിരുന്നു എന്നാണ്. പക്ഷെ ‘മേഘമല്‍ഹാര്‍’ എന്ന സിനിമയില്‍ എത്തിയപ്പോള്‍ ആ കഥയുടെ മൂഡ്‌ ഇവരുടെ പ്രണയത്തെ ഭയങ്കരമായി സഹായിച്ചു. ബിജുമേനോന്റെയും സംയുക്തയുടെയും പ്രണയം എനിക്ക് മേഘമല്‍ഹാറിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ മനസിലായിരുന്നു. ബസില്‍ ഇവര്‍ രണ്ട് പേരും ഇരിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഒരു സീറ്റില്‍ ബിജുവും സംയുക്തയും ഇരിക്കുന്നു, ഞങ്ങള്‍ ദൂരെ പുറത്ത് ക്യാമറ വച്ചിരിക്കുകയാണ്. ഞാന്‍ ഫ്രെയിം നോക്കാനായിട്ട് ക്യാമറയില്‍ കൂടി സൂം ചെയ്തു നോക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും തമ്മിലുള്ള നോട്ടത്തില്‍ എനിക്ക് കാര്യം പിടികിട്ടി”. കമല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button