എക്സ്പീരിയന്‍സില്‍ ജനാര്ദ്ദനന് എന്ന നടന് മലയാള സിനിമയുടെ പ്രഥമ നിരയില്‍ നില്ക്കുമ്പോള് താരത്തിന്റെ ചില മാറ്റാന്‍ കഴിയാത്ത സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ താല്പര്യം ഇല്ലാത്ത ആളാണ് താനെന്നും അത് പോലെ തന്നെ മദ്യപിച്ചു കൊണ്ട് താന്‍ ഒരിക്കലും ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലെന്നും ജനാര്ദ്ദനന് മനസ്സ് തുറക്കുന്നു.
“തിയേറ്ററില്‍ പോയി സമയം ചെലവഴിച്ച് സിനിമ കാണുന്നതില്‍ എന്തോ ബുദ്ധിമുട്ടാണ്. തിയേറ്ററില്‍ പോകാത്ത മറ്റൊരു പ്രധാന കാര്യം, എനിക്ക് സ്ക്രീനില്‍ സെന്റിമെന്‍സ് കാണാന്‍ കഴിയില്ല. അത് പോലെ വിദേശ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന സിനിമാ താരങ്ങളുടെ പൊതു ചടങ്ങിലും പോകാന്‍ എനിക്ക് താല്പര്യമില്ല. കിട്ടുന്ന സമയം ബുക്ക് വായനയാണ് എന്റെ പ്രധാന ജോലി. മറ്റു പബ്ലിക് ഷോകളില്‍ പങ്കെടുക്കാന്‍ പൊതുവേ മടിയനായത് കൊണ്ടായിരിക്കാം എനിക്ക് താല്പര്യമില്ലായ്മയുടെ പ്രശ്നം വരുന്നത്.അത് പോലെ തന്നെ എന്റെ സ്വഭാവത്തില്‍പ്പെട്ട മറ്റൊരു കാര്യം എന്റെ ഓര്‍മ്മയില്‍ ഇന്ന് വരെ ക്യാമറയുടെ മുന്പില് മദ്യം കഴിച്ചു ഞാന്‍ നിന്നിട്ടില്ല. ഇത് സത്യമാണ്. ആയിരം പ്രാവശ്യം സത്യമാണ്. ചില ആളുകള്‍ ചോദിക്കാറുണ്ട് സിനിമയില്‍ മദ്യം കഴിക്കുന്ന സീന്‍ ഒര്‍ജിനല്‍ ആണോ എന്ന്,അങ്ങനെ ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല. കാരണം സിനിമയില്‍ തരുന്ന ഡയലോഗ് തന്നെ വളരെ കുഴപ്പം പിടിച്ചതാണ്. മദ്യം കഴിച്ചിട്ട് അത് പറയുക എന്നത് ഏറെ ദുഷ്കരമാണ്.അത് കൊണ്ട് തന്നെ മദ്യപിച്ചിട്ട് ഒരിക്കലും ഞാന്‍ ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ല.ജനാര്ദ്ദനന് പങ്കുവയ്ക്കുന്നു.
Post Your Comments