മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമയിലെ ക്ലൈമാക്സ് തിരുത്തിയാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്: ഗിന്നസ് പക്രു

കെജി ജോര്‍ജ്ജ് സാര്‍ വളരെ മനോഹരമായി ചെയ്ത സിനിമയാണ് 'മേള'

മലയാള സിനിമയില്‍ റീമേക്ക് സിനിമകള്‍ പ്രേക്ഷര്‍ക്ക് അപരിചിതമല്ല എഴുപതുകളിലെ രതിനിര്‍വേദവും നീലത്താമരയും ചട്ടക്കരിയുമൊക്കെ റീമേക്ക് സിനിമകളായി വീണ്ടും എത്തിയപ്പോള്‍ വലിയ വിജയമായി ചിത്രം മാറിയില്ല എങ്കിലും ചിത്രം മോശമല്ലാത്ത രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കി മാറ്റിയ ‘മേള’ എന്ന സിനിമയുടെ റീമേക്ക് വീണ്ടും വന്നാല്‍ അതിലെ രഘു അവതരിപ്പിച്ച ഹീറോ കഥാപാത്രം ഗിന്നസ് പക്രു ചെയ്യുമോ? എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. മേള എന്ന സിനിമയുടെ പ്രമേയത്തിനോട് വിയോജിപ്പുള്ള ഗിന്നസ് പക്രു ആ സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ താന്‍ അതില്‍ അഭിനയിക്കാന്‍ റെഡിയാണെന്ന് തുറന്നു പറയുകയാണ്.

“കെജി ജോര്‍ജ്ജ് സാര്‍ വളരെ മനോഹരമായി ചെയ്ത സിനിമയാണ് ‘മേള’, പക്ഷേ പ്രമേയപരമായി എനിക്ക് ആ സിനിമയോട് യോജിക്കാന്‍ കഴിയില്ല. പൊക്കമില്ലാത്തവര്‍ക്ക് പ്രചോദനമാകുന്ന സിനിമയല്ല മേള,അതിന്റെ ക്ലൈമാക്സ് അങ്ങനെയാണ്, അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മേള എന്ന സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. ഗിന്നസ് പക്രു വ്യക്തമാക്കുന്നു. ഭാര്യയെ സംശയത്തോടെ നോക്കി കാണുന്ന രഘു ചെയ്ത കഥാപാത്രം ക്ലൈമാക്സില്‍ ആത്മഹത്യ ചെയ്യുന്നതാണ് മേളയുടെ എന്‍ഡിംഗ്,അത് പൊക്കമില്ലാത്തവരെ മോശമായി നോക്കി കാണുന്നതില്‍ ഒരു പരിധിവരെ മേള എന്ന ചിത്രം കാരണമായിട്ടുണ്ട്”. ഗിന്നസ് പക്രു പറയുന്നു.

Share
Leave a Comment