സൂപ്പർ ഹിറ്റായി മാറിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളസിനിമാ പ്രേക്ഷകര്‍ ആന്റണി വര്‍ഗീസ് എന്ന നടനെ കണ്ടത്.ഇപ്പോളിതാ അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ദില്‍ ബേച്ചാരാ കണ്ടവരുടെ കൂട്ടത്തില്‍ ആന്‍റണി വര്‍ഗീസുമുണ്ടായിരുന്നു.
ജീവിതത്തിൽ സാധാരണ റിലീസ് സിനിമകള്‍ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നെന്നും എന്നാല്‍ അതുപോലെയല്ല ദില്‍ ബേചാര കാണാന്‍ ഇരിക്കുന്നത് എന്നുമാണ് ഫേസ്ബുക്കില്‍ ആന്‍റണി എഴുതിയത്.
കുറിപ്പ് വായിക്കാം………
ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട് , അതൊക്കെ കാണാന്‍ പോകുമ്പോള്‍
ഭയങ്കര സന്തോഷമാണ് , പക്ഷെ ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ് , പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല
കാണാന്‍ ഇരിക്കുന്നത് , സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ Dil Bechara യാണ് ആ സിനിമ .ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്റെ
FDFS കാണാന്‍ താല്പര്യം ഉണ്ടായിരുന്നു , പക്ഷെ ഇങ്ങനെയാകും എന്ന്‍ അറിഞ്ഞില്ല…..
കൈപോച്ചേ ടിവി ല്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയത് ആണ് അത് പിന്നീടു ഓരോ സിനിമ കഴിയുന്തോറും കൂടി കൂടി
വന്നു , അവസാനം ‘ചിച്ചോരേ’ നമ്മള്‍ എപ്പോഴെങ്കിലും ഒന്ന്‍ ഡൌണ്‍ ആയാല്‍ ഇരുന്നു കാണും ഒരു പോസിറ്റീവ് വൈബിനായി.
സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്റ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു
വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചതും ,അത്രക്ക് ആരാധനയായിരുന്നു . എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല ,
പക്ഷെ ഇങ്ങനെ ആകും എന്ന്‍ പ്രതീക്ഷിച്ചില്ല…. സിനിമ ഉള്ളടത്തോളം കാലം താങ്കളെ ഓര്‍ക്കും …..
miss you
Leave a Comment