ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടര്‍ പഠനത്തോടൊപ്പം മോഡലിംഗിലെത്തി അവിടെ നിന്നും മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്കായിരുന്നു ഐശ്വര്യയുടെ പിന്നീടുള്ള യാത്ര. വളരെ കുറച്ച് ചിത്രങ്ങളിലാണ് അഭിനയിച്ചതെങ്കിലും ഐശ്വര്യയുടെ വേഷങ്ങളൊക്കെയും ശ്രദ്ധിക്കപ്പെടുന്നവയാണ്.
യഥാർഥത്തിൽ സിനിമയും മെഡിക്കല്‍ പ്രൊഫഷനും എന്റെ ബാക്ക് അപ്പ് പ്ലാനുകളല്ല. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. കാരണം നന്നായി കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടര്‍ ആയത്. ഫെല്ലോഷിപ്പ് നേടി ഉപരിപഠനം നടത്താനും ആഗ്രഹമുണ്ട്. എം. ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി മോഡലിംഗ് ചെയ്യുന്നത്. അവിടെ നിന്ന് നിവിന്‍ പോളി ചിത്രം ’ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള” യിലേക്ക് അവസരം കിട്ടി. ആ സിനിമയില്‍ അഭിനയിക്കുമ്ബോഴും തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷേ, മായാനദി ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ വന്നു. മോഡലിംഗിനെക്കാള് പ്രയാസമാണ് സിനിമാ അഭിനയം എന്നതാണ് യാഥാർഥ്യം.
സിനിമയിൽ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ എന്നെന്നും ഓര്മ്മിക്കപ്പെടുന്നതാവണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഭക്ഷണം കഴിക്കുന്നതാണ് ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളിലൊന്ന്. അതില്‍ തന്നെ ഡെസേര്‍ട്ടുകളോടാണ് കൂടുതല്‍ പ്രിയം. ചോറ് കുറച്ച് കഴിച്ചാല്‍ അത്രയും ഐസ്ക്രീമും കേക്കുമൊക്കെ കഴിക്കാമല്ലോയെന്ന് പ്ളാന്‍ ചെയ്യുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ.
വീട്ടിൽ എന്നും വര്‍ക്കൗട്ട് ചെയ്യുന്ന നല്ല സ്വഭാവമൊന്നുമില്ല. തടി വച്ചുവെന്ന് ആരെങ്കിലുമൊക്കെ പറഞ്ഞാല്‍ മാത്രം വര്‍ക്കൗട്ട് ചെയ്യും. ഡാന്‍സ് ചെയ്യാന്‍ അറിയില്ല. യോഗ അറിയാം പക്ഷേ, ഞാൻ ചെയ്യാറില്ല.
Post Your Comments