ഫ്രണ്ട്സ്, ബോസ് എഞ്ചിര ബാസ്കരന്‍ തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാം തമിഴര്‍ പാര്‍ട്ടിയുടെ നേതാവ് സീമാന്‍, ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് നടി വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് സംഭവം. വിജയലക്ഷ്മി ഇപ്പോള്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നടനും രാഷ്ട്രീയനേതാവുമായ സീമനില്‍ നിന്നും സീമന്റെ പാര്‍ട്ടിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ഉപദ്രവങ്ങള്‍ തുറന്നു പറഞ്ഞ് വിജയലക്ഷ്മി വാര്‍ത്തകളിലും നിറഞ്ഞു നിന്ന വിജയലക്ഷ്മി ഞായറാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോയില്‍ വിജയലക്ഷ്മി പറയുന്നതിങ്ങനെ..
“ഇതെന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാലു മാസമായി സീമനും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും കാരണം ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്റെ അമ്മയ്ക്കും സഹോദരിയ്ക്കും വേണ്ടി ഇതുവരെ എന്നാല്‍ കഴിയുന്ന രീതിയില്‍ അതിജീവിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ അടുത്തിടെ ഹരിനാടാര്‍ മാധ്യമങ്ങളിലൂടെ എന്നെ അപമാനിച്ചിരിക്കുന്നു,”
“കര്‍ണാടകയില്‍ ജനിച്ചു എന്നതുകൊണ്ട്മാത്രം സീമന്‍ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഇനിയും എനിക്കീ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ. ഞാന്‍ പിള്ളൈ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളതാണ്, എല്‍റ്റിറ്റിഇ നേതാവ് പ്രഭാകരും ഈ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളതാണ്. സീമന്‍ ഇന്ന് ഈ നിലയിലെത്താന്‍ പ്രഭാകരന്‍ മാത്രമാണ് കാരണം, പക്ഷേ സീമന്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ എന്നെ നിരന്തരം ഉപദ്രവിക്കുന്നു. ഈ കേസില്‍ നിന്ന് സീമാനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഞാന്‍ എന്റെ ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന് ഒരിക്കലും മുന്‍കൂര്‍ ജാമ്യം ലഭിക്കരുത്. എന്റെ മരണം എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതായിരിക്കണം, ആരുടേയും അടിമയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” വീഡിയോ സന്ദേശത്തില്‍ താരം വ്യക്തമാക്കി
Post Your Comments