
തെന്നിന്ത്യന്‍ താരം നിതിന്‍ വിവാഹിതനായി. വധു ശാലിനി. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ഏപ്രിൽ മാസത്തിൽ ദുബായിയിൽ വച്ച് നടത്താനിരുന്ന വിവാഹം ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇപ്പോള്‍ ലളിതമായ ചടങ്ങുകളോടെ ഹൈദരാബാദിലെ താജ് ഫലഖ്നുമാ പാലസിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഭിനേതാക്കളായ വരുൺ തേജ്, ധരം തേജ് എന്നിവര്‍ വധൂവരന്മാർക്കു ആശംസയുമായെത്തി
Post Your Comments