മലയാളത്തില്‍ നായകനായും സഹനടനായും വില്ലനായുമെല്ലാം ശ്രദ്ധ നേടിയ വിജയരാഘവന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുന്നു.
” ഏകലവ്യന്‍ സിനിമയിലെ അനുഭവം മറക്കാന്‍ കഴിയാത്തതാണ്. എന്നില്‍ നിന്ന് പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു റോള്‍ ആയിരുന്നു അത്. അതിന്റെ തിരക്കഥ എഴുതിയ രണ്‍ജി പണിക്കര്‍ എന്റെ അടുത്ത സുഹൃത്താണ്. ഒരു ദിവസം രണ്‍ജി സെറ്റിലുളളപ്പോള്‍ അതിലെ ഒരു പ്രധാന സീന്‍ എടുത്തു. ഗണേഷ് അതില്‍ എന്റെ സുഹൃത്തിന്റെ മകനാണ്. ഗണേഷിനെ പോലീസ് പിടിക്കുമ്ബോള്‍ ഞാന്‍ ഇറക്കാന്‍ വരുന്നതാണ് ആ രംഗം. അതില്‍ ജഗതി, ഗീത, സുരേഷ് ഗോപി എല്ലാവരുമായും ഞാന്‍ സംസാരിക്കുന്നുണ്ട്. അത് ഒരു ദീര്‍ഘമായ ഒരു രംഗമാണ്. ആ സീന്‍ ചെയ്തതിന് ശേഷം എല്ലാവരും ക്ലാപ്പ് ചെയ്തു. രണ്‍ജി എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു. ആ സമയം രണ്‍ജി കരയുന്നുണ്ടായിരുന്നു. നാടകത്തില്‍ അത്തരം അനുഭവം ഒരുപാട് ഉണ്ടെങ്കിലും സിനിമയില്‍ അത് അപൂര്‍വ്വമാണ്.” വിജയരാഘവന്‍ ഒരു മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments