GeneralLatest NewsMollywood

അന്ന് മുതല്‍ മൂന്നരമാസക്കാലം ഉറക്കമില്ലാത്ത രാത്രികളായിരുന്നു; ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നതിനെക്കുറിച്ചും സുരേഷ് ഗോപി

ഇന്നലെയും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു. ഇത് ഒരിക്കലും ഇങ്ങനെ അണമുറിയാതെ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.

രാജ്യം കൊവിഡിനെ തുടര്‍ന്നുളള ലോക്ക് ഡൗണില്‍ ആയപ്പോള്‍ നാട്ടില്‍ വരാന്‍ കഴിയാതെ വിദേശത്ത് നിരവധിപേര്‍ കുടുങ്ങിയിരുന്നു. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലരും സ്വന്തം നാട്ടില്‍ എത്തിയതിന്റെ സന്തോഷത്തിലാണ്. ഈ കൊറോണ കാലത്ത് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട് തനിക്ക് വന്ന ആദ്യത്തെ ഫോണ്‍കോള്‍ നടന്‍ പൃഥ്വിരാജിന്റേതാണെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. അന്ന് മുതല്‍ മൂന്നരമാസക്കാലം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും സുരക്ഷിതമായ സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടും നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലെ നമസ്‌തേ കേരളമെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…. ” വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു. ഞങ്ങള്‍ക്കൊരു സുരക്ഷ വേണം, നാട്ടില്‍ എത്തുമ്ബോള്‍ എത്താന്‍ കഴിയട്ടെ എന്ന് ആദ്യം പറഞ്ഞത് പൃഥ്വിരാജാണ്. ഐശ്വര്യ പൂര്‍ണമായ തുടക്കമായിരുന്നു അത്. അന്ന് മുതല്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഏതാണ്ട് മൂന്നരമാസക്കാലം ഇപ്പോഴും ഇന്നലെയും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു. ഇത് ഒരിക്കലും ഇങ്ങനെ അണമുറിയാതെ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.

ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരിക. അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പലസമയത്താണ് കോളുകള്‍ വരുന്നത്. അങ്ങനെയുളള കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ എന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ആ ദിവസം എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല. വൈകുന്നേരം കുടുംബവുമായി ചേര്‍ന്ന് ഒരു കേക്ക് കട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് ആഘോഷത്തിന്റെ അംശം എന്ന് പറയുന്നത്. ഉച്ചയ്ക്ക് ഗവര്‍ണറുടെ അവിടെ കൊടുത്തയച്ച പായസത്തിന്റെ ഒരു അംശം, ബോളി ഇതൊക്കെ ആയിരുന്നു ആഘോഷം. അങ്ങനെ ഒരു മാനസിക നില ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷമെന്ന് പറഞ്ഞ് ഞാനതിനെ വിട്ടുകൊടുക്കുകയായിരുന്നു.”

shortlink

Related Articles

Post Your Comments


Back to top button