18 വര്‍ഷം മുന്‍പ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ യുവനടന് പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത്. നടന് സിദ്ദിഖും ചേര്‍ന്ന് നിര്‍മ്മിച്ച നന്ദനത്തില്‍ പൃഥ്വിരാജിനെ നായകനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സിദ്ദിഖ് പങ്കുവയ്ക്കുന്നു.
”ഒരു പുതുമുഖമായിരിക്കണം നായകനെന്ന് നേരത്തെ തീരുമാനിച്ചിരുന്നു അങ്ങനെയിരിക്കുമ്ബോഴാണ് ഒരു ദിവസം രഞ്ജിത് എന്നോട്, മല്ലിക സുകുമാരന്റെ ഇളയ മകനെക്കുറിച്ചു പറയുന്നത്. സംവിധായകന് ഫാസിലാണ് മുന്‍പൊരിക്കല്‍ പൃഥ്വിരാജ് എന്ന യുവാവിനെ ഓഡിഷന് ചെയ്ത വിവരം രഞ്ജിത്തിനോട് പറയുന്നതും അവന് രഞ്ജിത്തിന്റെ സിനിമക്ക് പറ്റും എന്നു അറിയിക്കുന്നതും. അങ്ങനെ രഞ്ജിത്ത് പറഞ്ഞതനുസരിച്ചു പൃഥ്വിരാജ് അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി. അന്ന് രഞ്ജിത്തിനെ കണ്ടയുടന്‍ പൃഥ്വിരാജ് പറഞ്ഞത്, ചേട്ടാ, ഞാന്‍ മല്ലിക സുകുമാരന്റെ മകനാണ്, പൃഥ്വിരാജ് എന്നാണ്.”
കണ്ടതിനു പിന്നാലെ രഞ്ജിത്ത് പൃഥ്വിരാജ് സുകുമാരനെ നായകനായി ഉറപ്പിച്ചുവെന്നും, അത് തന്നെ വിളിച്ചു പറയുകയും ചെയ്തു. പൃഥ്വിരാജ് സുകുമാരനെ താന്‍ ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ പൂജയുടെ അന്നാണെന്നും സിദ്ദിഖ് വെളിപ്പെടുത്തി.
Post Your Comments