നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം നടന് മമ്മൂട്ടിയും സത്യന് അന്തിക്കാടും വീണ്ടുമൊന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയുമായി താന്‍ ചെയ്ത സിനിമകളില്‍ മിക്കതും വലിയ വിജയങ്ങളായിരുന്നെന്നും സത്യന് അന്തിക്കാട് പറഞ്ഞു. കളിക്കളം’, ‘അര്‍ഥം’, ‘ഗോളാന്തര വാര്‍ത്തകള്‍’, ‘നമ്ബര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’, ‘കനല്‍ക്കാറ്റ്’ തുടങ്ങിയവയെല്ലാം വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ചിത്രം അത്ര വിജയമായിരുന്നില്ല. ഈ ചിത്രത്തിന്റെ പരാജയകാരണം മമ്മൂട്ടിയല്ലെന്നു തുറന്നു പറയുകയാണ് സംവിധായകന്.
. ” മമ്മൂട്ടിയും താനും ഒന്നിച്ച ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. താനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എന്റെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ ”എന്നും സത്യന് അന്തിക്കാട് പറഞ്ഞു. മാധ്യമം പത്രത്തിന്റെ വാരാദ്യപതിപ്പിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേസമയം മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സ്ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമോയെന്നും ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
Post Your Comments