വാനമ്പാടി എന്ന ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സായ് കിരണ്‍. ഗായകന് മോഹന്‍ കുമാര്‍ എന്ന കഥാപാത്രമായി എത്തുന്ന സായി ഹൈദരാബാദ് സ്വദേശിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈ പാവം പാട്ടുകാരന് മോഹന്‍ ആണോ പമ്ബിനേയും കൊണ്ട് നില്ക്കുന്നതെന്ന അമ്പരപ്പിലാണ് പ്രേക്ഷകര്‍.
അഭിനയം പോലെ തന്നെ സായ്ക്ക് പ്രിയപ്പെട്ടതാണ് പാമ്പ് പിടുത്തവും. ഭൂമിയില്‍ മനുഷ്യരെ പോലെ തന്നെ ജീവിക്കാനുള്ള അവകാശം ജീവികള്‍ക്കും ഉണ്ടെന്നാണ് താരം പറയുന്നത്. നാഗ പഞ്ചമി ദിനത്തോട് അനുബന്ധിച്ച് താരം പങ്കുവെച്ച് കുറിപ്പാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പാമ്പുകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
”നാഗ പഞ്ചമി വേളയില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് പാമ്ബുകള്‍ മാത്രമല്ല ദൈവികമായ സൃഷ്ടികള്‍, എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെയാണ്. യാതൊരു കാരണവുമില്ലാതെ ഒരു ജീവനും കവര്‍ന്നെടുക്കാന്‍ നമ്മള്‍ക്ക് അവകാശം ഇല്ല. നമ്മളുടെ കുട്ടികളുടെ ജീവനെപോലെ തന്നെ എല്ലാ ജീവ ജാലങ്ങളുടെയും ജീവനും” -താരം ഫേസ്ബുക്കില്ഡ കുറിച്ചു,
Post Your Comments