മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരം. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ജൂലൈ 10 നാണ് അദ്ദേഹത്തെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
Post Your Comments