കുഞ്ചാക്കോ ബോബന് എന്ന നായക നടന് സിനിമയില്‍ വരുമ്പോള്‍ പുതുമുഖ നടനെന്ന നിലയില്‍ മാത്രമാണ് അദ്ദേഹത്തിന് പരിചയക്കുറവ് ഉണ്ടായിരുന്നത്. ഉദയയുടെ സിനിമാ പാരമ്പര്യം ഉണ്ടായിരുന്ന താരത്തിന് സിനിമയുടെ ലാഭ നഷ്ട കണക്കുകള്‍ ഒരു നിര്‍മ്മാതാവിനെ പോലെ അളന്ന് മുറിച്ചു അറിയാമായിരുന്നു. തന്റെ കൗമാര കാലത്ത് സിനിമ ഒരു മോഹമായി തോന്നിയിട്ടില്ലെന്നും അതിന്റെ പ്രധാന കാരണം ഉദയ എന്ന ബാനറിന്റെ സാമ്പത്തിക തകര്ച്ചയായിരുന്നുവെന്നും കുഞ്ചാക്കോ ബോബന് പറയുന്നു. താന്‍ ചെയ്തിട്ടുള്ളതില്‍ തന്റെ ജീവിതം പോലെ തോന്നിപ്പിച്ച സിനിമ കസ്തൂരിമാന്‍ ആയിരുന്നുവെന്നും അതിലെ സാജന് ജോസഫ് ആലുക്കയെ പോലെ വീട്ടില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ചുറ്റുപാടില്‍ നിന്ന് വളര്‍ന്നു വന്ന പയ്യനായിരുന്നു ഒരു സമയത്ത് താനെന്നും കുഞ്ചാക്കോ ബോബന് വ്യക്തമാക്കുന്നു.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍
“കസ്തൂരിമാനിലെ പ്രണയത്തിന്റെ ഏട് ഒഴിച്ചാല്‍ അത് ശരിക്കും പറഞ്ഞാല്‍ എന്റെ ജീവിതം പോലെ തന്നെയാണ്. അത് കൊണ്ടാകാം എന്റെ കരിയറിന്റെ തുടക്കമായിട്ടു പോലും എനിക്ക് ആ കഥാപാത്രത്തെ അത്രയും മനോഹരമാക്കാന്‍ സാധിച്ചത്.അതിലെ ഇമോഷണല്‍ സീനൊക്കെ എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊണ്ട് ചെയ്യാനായതും അതുകൊണ്ടാണ്”. കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments