രാജ്യം കൊറോണ വൈറസ് വ്യാപനഘട്ടത്തിലാണ്. ഈ അവസരത്തില്‍ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി തമിഴ് നടന് വിശാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അച്ഛന് പോസിറ്റീവ് ആണെന്നും തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നും ആയുര്‍വേദം രക്ഷ നല്‍കിയെന്നുമാണ് വിശാലിന്റെ പോസ്റ്റ്. ഇതോടെ താരത്തിനു കോവിഡ് തന്നെയാണോ എന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ താരം അത് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.
“അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കാണിച്ചു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ വളരെ ആരോഗ്യവാന്മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്,” വിശാല്‍ കുറിച്ചു.
നിരവധി സംശയങ്ങളുമായി ആരാധകര്‍ എത്തി. കോവിഡ് തന്നെയാണോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. കൂടാതെ കോവിഡിന് വാക്സിന് പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്താവനയെ മറ്റു ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നു. എന്നാല്‍, ആയുര്‍വേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/VishalKOfficial/posts/1400499670158961
Post Your Comments