നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ താരം പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകനാണ് താനെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ പൃഥ്വിരാജ് ചിത്രങ്ങള്‍ തീയേറ്ററില്‍ പോയി കാണാറുണ്ട് എന്നും അച്ഛന്റെ മേല്‍വിലാസം റിലീസ് ആയപ്പോഴും താന്‍ തീയേറ്ററില്‍ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം ആണെന്ന് ഗോകുല്‍ സുരേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
”ആക്ഷന്‍ ചിത്രങ്ങളാണ് എനിക്കു കൂടുതല്‍ താല്പര്യം സംവിധായകന് ആവാന്‍ ആയിരുന്നു കൂടുതല്‍ ആഗ്രഹം, അഭിനയം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും സംവിധായകന് ആവുക എന്ന ലക്ഷ്യത്തോടെ സിനിമയേക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രമൊരുക്കണമെന്നാണ് തന്റെ വലിയൊരു ആഗ്രഹം” ഗോകുല്‍ വെളിപ്പെടുത്തി. അച്ഛന്റെ ആക്ഷന്‍ ചിത്രങ്ങള്‍ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി
Post Your Comments