രഹസ്യവിവാഹത്തിന് ശേഷമുള്ള പ്രശ്നങ്ങളെല്ലാം മാറി; സ്വാതി നിത്യാനന്ദ്

മൊത്തത്തില്‍ മനസ്സിലാക്കിയിട്ടുള്ളൊരാളെ വിവാഹം ചെയ്യണം. അത് മനോഹരമാണ്. എപ്പോഴും നമുക്ക് ഓപ്പണായിരിക്കാന്‍ കഴിയുമെന്നായിരുന്നു സ്വാതി

ഭ്രമണം എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സ്വാതി നിത്യാനന്ദ് ലോക് ഡൗണ്‍ സമയത്ത് രഹസ്യമായി വിവാഹിതയായത് ആരാധകരെ അതിശയിപ്പിച്ചിരുന്നു. ക്യാമറാമാനായ പ്രതീഷ് നന്ദനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്. മൂന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമായിയുരുന്നു ഇരുവരുടെയും രഹസ്യ വിവാഹം . വിവാഹ ശേഷം തന്നെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇരുവീട്ടുകാരും സംസാരിച്ച്‌ ധാരണയിലായതോടെ പരാതി പിന്‍വലിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാതി. നിങ്ങള്‍ക്കിടയില്‍ കൂടുതല്‍ റൊമാന്റിക്കാണെന്നായിരുന്നു ഒരാളുടെ ചോദ്യം. രണ്ടാളും കണക്കാണെന്ന മറുപടിയായിരുന്നു സ്വാതിയുടേത്. വിവാഹവുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ പ്രശ്‌നങ്ങള്‍ മാറിയോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. പ്രശ്‌നങ്ങളെല്ലാം മാറിയെന്നും ഇപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണെന്നുമായിരുന്നു സ്വാതി പറഞ്ഞത്. മാതാപിതാക്കളുടെ ഫോട്ടോ ചോദിച്ചയാള്‍ക്കായി ചിത്രവും താരം നല്‍കിയിരുന്നു. പ്രണയ വിവാഹത്തെക്കുറിച്ചായിരുന്നു വേറൊരാള്‍ ചോദിച്ചത്. മൊത്തത്തില്‍ മനസ്സിലാക്കിയിട്ടുള്ളൊരാളെ വിവാഹം ചെയ്യണം. അത് മനോഹരമാണ്. എപ്പോഴും നമുക്ക് ഓപ്പണായിരിക്കാന്‍ കഴിയുമെന്നായിരുന്നു സ്വാതിയുടെ മറുപടി.

ഭ്രമണം സീരിയലിലെ താരങ്ങളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. ഉണ്ടെന്നും വൈകാതെ തന്നെ സര്‍പ്രൈസ് എത്തുമെന്നും പറഞ്ഞ നടി നീത മോളായെത്തിയ നന്ദനയുമായി അങ്ങനെ കോണ്ടാക്റ്റില്ല. അച്ഛനായി അഭിനയിച്ച മുകുന്ദനങ്കിളിനെ മിസ്സ് ചെയ്യാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment