സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി കല്യാണി. താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആമ്ബല്ലൂര്‍ കല്ലൂരില്‍ വെച്ച് രണ്ടുദിവസം കൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. ”നീലിമയില്‍ നീരാടി സില്‍ക്ക് സ്മിത” എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പങ്ക് വച്ചത് സോഷ്യല്‍ ആക്ടിവിസ്റ്റ് ദിയ സനയാണ്.
” ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം ആരാധകരെ സമ്ബാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല. സില്‍ക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മള് മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഒരു അര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ദീപ്തി കല്യാണിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഇത് ദീപ്തിയുടെ ഒരു പരീക്ഷണമെന്ന നിലയില്‍, ആ മണ്മറഞ്ഞ കലാകാരിക്ക് ഒരു ട്രിബ്യൂട്ട് ആവട്ടെ എന്ന് കരുതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരുപാട് ട്രാന്‍സ്ജന്റേഴ്സ് സില്‍ക്ക് സ്മിതയുടെ വേഷം അഭിനയിച്ചു കണ്ടിട്ടുണ്ട്.. പക്ഷെ ദീപ്തി ഇത് മനോഹരമാക്കി” ദിയ കുറിച്ചു
Post Your Comments