താന്‍ പറയുന്ന തമാശകള്‍ ആരെയും വേദനിപ്പിക്കാന്‍ ഉള്ളതല്ലെന്നും തന്റെ തമാശകള്‍ മറ്റുള്ളവര്‍ക്ക് വേദനയായി എന്ന് പറയുമ്പോള്‍ ചെറിയ വിഷമം തോന്നിയിട്ടുണ്ടെന്നും നടന് മുകേഷ് തന്റെ ആദ്യ ചിത്രമായ ബലൂണ്‍ എന്ന സിനിമയുടെ ഒരു പൂര്‍വ്വകാല അനുഭവം പങ്കുവച്ചു കൊണ്ട് വ്യക്തമാക്കുന്നു. ‘ബലൂണ്‍’ സിനിമയുമായി ബന്ധപ്പെട്ടു സുഹൃത്തുക്കള്‍ പറഞ്ഞ തമാശ ഇന്നും താന്‍ ആസ്വദിക്കുന്ന ഒരു ഭൂതകാല അനുഭവമാണെന്നും മുകേഷ് വിശദീകരിക്കുന്നു.
“എന്റെ ആദ്യത്തെ സിനിമ ‘ബലൂണ്‍’. കൃഷ്ണ റെഡ്ഡി സ്വാമിയാര് ആണ് അത് നിര്‍മ്മിച്ചത്. നാന ഫിലിം മാഗസിന് അദ്ദേഹത്തിന്റെതാണ്.അപ്പോള്‍ നാനയുടെ ആദി പേജില്‍ ഒരു ഫോട്ടോ വന്നു എന്റെയും ബലൂണ്‍ സിനിമയില്‍ എന്റെ നായികയായി അഭിനയിച്ച ശോഭയുടെയും .അതില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്. കൊട്ടാരക്കാര ശ്രീധരന് നായരുടെ മകനും ഒ മാധവന്റെ മകനും ഒന്നിക്കുന്നു ബലൂണ്‍ എന്ന സിനിമയിലൂടെ അപ്പോള്‍ ഞാന്‍ എന്റെ കൊല്ലത്തുള്ള സുഹൃത്തുക്കളോട് പറഞ്ഞു നാനാ വേണമെങ്കില്‍ വായിച്ചോളൂ സംഭവം ഇനി കിട്ടില്ല. എന്റെ മുഖ ചിത്രമാണ് ഇന്ന് ഇറങ്ങിയതെയുള്ളൂ എത്രയും പെട്ടെന്ന് വാങ്ങിച്ചോ എന്ന് വളരെ സ്റ്റൈലില്‍ പറഞ്ഞപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു അവര്‍. ‘വളരെ കറക്റ്റ് ഒന്നാമത് കൊല്ലംകാരന്, എത്രയും പെട്ടെന്ന് വാങ്ങിച്ചോ. കാര്യം ഇപ്രാവശ്യം അവര്‍ കുറച്ചേ അടിച്ചുള്ളൂ, കാര്യം പുതിയ ലക്കത്തിന്റെ കവര്‍ പേജില്‍ അവര്‍ക്ക് വലിയ പ്രതീക്ഷയില്ല ഇരുപത്തി അഞ്ച് എണ്ണമേ അടിച്ചുള്ളൂ എളുപ്പം മേടിച്ചോളൂ’, എന്ന് അവര്‍ ആക്കി പറഞ്ഞപ്പോള്‍ ഞാന്‍ ആ തമാശയില്‍ വിഷമിക്കാന്‍ പോയില്ല. അവര്‍ക്ക് ഹസ്തദാനം നല്‍കുകയാണ് ചെയ്തത്”.മുകേഷ് പറയുന്നു.
Post Your Comments