രസകരമായ കഥകള്‍ പങ്കുവയ്ക്കാന്‍ ഇന്നസെന്റ് എന്ന നടനോളം സമര്‍ത്ഥനായ ഒരു വ്യക്തി മലയാള സിനിമയില്‍ ഇല്ല. വലിയ വിദ്യാഭ്യാസം ഒന്നുമില്ലാത്ത താന്‍ സലിം കുമാറിന്റെ മകനെ എഴുത്തിനിരുത്തിയ കഥയുടെ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ്. സലിം കുമാറിന്റെ രണ്ടാമത്തെ മകനെ എഴുത്തിനിരുത്തണമെന്ന് സലിം കുമാര്‍ പറഞ്ഞപ്പോള്‍ ഒഴിഞ്ഞു മാറാനാണ് താന്‍ ശ്രമിച്ചതെന്നും എന്നാല്‍ സലിമിന്റെ മറുപടി കേട്ടപ്പോള്‍ താന്‍ ആ ജോലി സന്തോഷപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു.
ഇന്നസെന്റിന്റെ വാക്കുകള്‍
“സലിം കുമാറിന്റെ ആദ്യത്തെ മകനെ മഹാരാജാസ് കോളേജിലെ ഏതോ മിടുക്കനായ പ്രൊഫസര്‍ ആണ് എഴുത്തിനിരുത്തിയത്. സലിം കുമാറിന്റെ രണ്ടാമത്തെ മകന് ആരോമലിന്റെ കാര്യം വന്നപ്പോള്‍ സലിം എന്നോട് പറഞ്ഞു. ‘അവനെ ചേട്ടന് എഴുത്തിനിരുത്തണമെന്ന്’ അപ്പോള്‍ ഞാന്‍ പറഞ്ഞു ‘അത് വേണ്ട. അതിന്റെ ആവശ്യം ഇല്ല എന്റെ വിദ്യാഭ്യാസമൊക്കെ ഭയങ്കര മോശമാണെന്ന് ഞാന്‍ അറിയിച്ചു,ഒരിക്കലും അത് ശരിയാകില്ല എന്ന്’ സലിം കുമാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘എനിക്ക് ചേട്ടന്റെ വിദ്യാഭ്യാസമല്ല വേണ്ടത് ചേട്ടന്റെ അല്ലാതെയുള്ള ചില കഴിവുകളും കാര്യങ്ങളുമൊക്കെയാണെന്ന്!’. അപ്പോള്‍ എനിക്ക് ഒരു സന്തോഷം തോന്നി. ഇവിടെ എംടി വാസുദേവന്‍ നായരെ പോലെയുള്ള വലിയ ആളുകളെ കൊണ്ട് എഴുതിക്കാനായി കുറെ കുട്ടികളെ കൊണ്ട് ഇരുത്തുന്നു, അപ്പോള്‍ എനിക്കും അതില്‍ അഭിമാനം തോന്നി അങ്ങനെയാണ് ഞാന്‍ സലിം കുമാറിന്റെ മകനെ എഴുത്തിനിരുത്താം എന്ന് തീരുമാനിക്കുന്നത്”.
Post Your Comments