Latest NewsMollywoodUncategorized

ആണികള്‍ കൊണ്ടൊരു ഫഹദ് ഫാസില്‍, വിറകില്‍ വിരിഞ്ഞ് പൃഥ്വിരാജ്!! വിസ്മയമായി ഡാവിഞ്ചി സുരേഷിന്റെ കാലവിരുത്

നേരെയുള്ള നോട്ടത്തില്‍ ഡോട്ട് ഡ്രോയിംഗ് ആണെന്ന് തോന്നുമെങ്കിലും സൈഡില്‍ നിന്നു നോക്കുമ്ബോള്‍ മാത്രമാണു ആണികളാണെന്ന് മനസിലാകുക

മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ വിറകുകള്‍ കൊണ്ടും ആണികള്‍ കൊണ്ടും ഒരുക്കി വിസ്മയം തീര്‍ത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്.

വിറകുകള്‍ കൊണ്ടാണ് പൃഥ്വിരാജിന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. “വിറകില്‍ വിരിഞ്ഞ പൃഥ്വിരാജ്. പേപ്പറില്‍ വരക്കും പോലെ എളുപ്പമല്ല വിറകുകള്‍ കൊണ്ട് ചിത്രം വരക്കുന്നത് ഛായ കൊണ്ട് വരാന്‍ പരമാവധി ശ്രമം നടത്തി.” എന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനൊപ്പം ഡാവിഞ്ചി സുരേഷ് കുറിച്ചിരിക്കുന്നത്.

8500 ആണിയടിച്ചാണ് ഫഹദ് ഫാസിലിന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. “എണ്ണായിരത്തിഅഞ്ഞൂറ് ആണിയടിച്ച്‌ ഫഹദിന്റെ ചിത്രം. മൂന്നടി വലിപ്പമുള്ള ബോര്‍ഡില്‍ എണ്ണായിരത്തി അഞ്ഞൂറോളം ആണികളാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചത് കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളും ആണ് ഇതിനായി തിരഞ്ഞെടുത്തത് മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആണികള്‍ അടിച്ചു തീര്‍ത്തത്. നേരെയുള്ള നോട്ടത്തില്‍ ഡോട്ട് ഡ്രോയിംഗ് ആണെന്ന് തോന്നുമെങ്കിലും സൈഡില്‍ നിന്നു നോക്കുമ്ബോള്‍ മാത്രമാണു ആണികളാണെന്ന് മനസിലാകുക ( ത്രീഡി ഡോട്ട് ) ആണിയില്‍ ആളുടെ ഛായ കൊണ്ടുവരാന്‍ കുറച്ചു കഷ്ടപ്പാടുണ്ട് ആണിച്ചിത്രം എങ്ങനെ ചെയ്യുന്നു എന്നുള്ള വീഡിയോ താമസിയാതെ യൂടൂബില്‍ കാണാം ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും വ്യത്യസ്ത മീഡിയങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരും” സുരേഷ് കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button