ടെലിവിഷന്‍ പരിപാടികളില്‍ ആരാധകര്‍ ഏറെയുണ്ടായിരുന്ന ഒരു ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഈ ഷോയുടെ രണ്ടാം ബി ഭാഗം എഴുപത്തിയഞ്ചാം ദിവസം കൊറോണ വ്യാപനത്തെ തുടര്‍ന്നു അവസാനിപ്പിച്ചിരുന്നു. ഈ ഷോയില്‍ എത്തിയ പല താരങ്ങള്‍ക്കും കണ്ണിനു അസുഖം വന്നിരുന്നു. എന്നാല്‍ അതിനെ തുടര്‍ന്നു മാറി നിന്നവര്‍ വീടുകളില്‍ പോയിരുന്നുവെന്നു വെളിപ്പെടുത്തല്‍.
ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ദയ അശ്വതിയാണ് ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
”എന്റെ ഒര്‍ജിനല്‍ പേര് ദീപ എന്നാണ്. എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാല്‍ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ആ പേര് കൊടുത്തത്.
കണ്ണിന് അസുഖം വന്നപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോയിട്ടില്ല. ബിഗ് ബോസ് ഹൗസിലെ തന്നെ ആള്‍ക്കാരോടൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. അവിടെ ഫോണില്ല, ടിവിയോ ഒന്നുമില്ലായിരുന്നു. സാന്ദ്ര, സുജോ, രഘു എല്ലാവരും കണ്ണിന് അസുഖം വന്നപ്പോള്‍ വീട്ടില്‍ പോയി.”
Post Your Comments